ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ 62 കോടിയുടെ വികസനപദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ 62 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കുന്നത് ചുവപ്പുനാടയിൽ കുരുങ്ങി. പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായുള്ള പഠനറിപ്പോർട്ടും -എസ്റ്റിമേറ്റും തയാറാക്കി ജില്ല കലക്ടർ മുഖേനയാണ് സംസ്ഥാന പട്ടികവർഗ ക്ഷേമവകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച് സർക്കാർ അനുമതി ലഭിച്ചത്. നബാർഡ് ഫണ്ടും അനുവദിച്ചു. എന്നാൽ, തുടർനടപടി ഇഴഞ്ഞതാണ് പദ്ധതി അനിശ്ചിതത്വത്തിലാവാൻ കാരണം. മുൻ സർക്കാർ വിഭാവനംചെയ്ത 62 കോടി രൂപയുടെ ആറളം വികസനപദ്ധതികൾ പുതിയ സർക്കാർ സമയബന്ധിതമായി പരിഗണിച്ച് നടപ്പാക്കുമെന്ന പുനരധിവാസകുടുംബങ്ങളുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷനാണ് (കിറ്റ്കോ) പദ്ധതികളുടെ നിർവഹണചുമതല സർക്കാർ നൽകിയിരുന്നത്. ആറളം ആദിവാസി പുനരധിവാസമേഖലയുടെ വിവിധ മേഖലകളിൽ പഠനം നടത്തി കിറ്റ്കോ തയാറാക്കിയ റിപ്പോർട്ടാണ് കലക്ടർ മുഖേന സർക്കാറിന് സമർപ്പിച്ച് അംഗീകാരമായത്. നബാർഡി​െൻറ സാമ്പത്തികസഹായത്തോടെ ആറളത്ത് നടപ്പാക്കേണ്ട വികസനപദ്ധതികൾ മുൻ സർക്കാറിലെ മന്ത്രിമാരും വകുപ്പുമേധാവികളും ചേർന്ന് തയാറാക്കി സമർപ്പിച്ചതിനെ തുടർന്നാണ് ആറളത്ത് നബാർഡ് സഹായത്തോടെ 151 കോടിയുടെ പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ടത്. ഇതിൽ ആദ്യഘട്ടത്തിൽ നടപ്പാക്കാനുദ്ദേശിച്ച 62 കോടിയുടെ പദ്ധതികളാണ് നിലവിൽ ചുവപ്പുനാടയിൽ കുരുങ്ങിയത്. പാലങ്ങൾ, റോഡുകൾ, വിവിധ ഓഫിസുകൾക്ക് വേണ്ടിയുള്ള കെട്ടിടങ്ങൾ, ഹോസ്റ്റൽ, ഹയർസെക്കൻഡറി സ്കൂളിനുള്ള കെട്ടിടം, റോഡുകൾ എന്നിവയാണ് നിർമിക്കാൻ പദ്ധതിയിട്ടത്. ആറളം ഫാമിനും ആദിവാസി പുനരധിവാസകേന്ദ്രത്തിനും വന്യജീവിസേങ്കതത്തിനും വികസനത്തി​െൻറ വാതായനം തുറക്കുന്ന വളയഞ്ചാലിൽ പത്ത് കോടി െചലവിട്ട്് പാലം ഓടംതോട്ടിലും, 13ാം ബ്ലോക്കിൽനിന്ന്-വിയറ്റ്നാമിലേക്കുള്ള പാതയിലും പാലങ്ങൾ, പുനരധിവാസമേഖലയിലെ അഞ്ച് ബ്ലോക്കുകളിൽ കമ്യൂണിറ്റി ഹാളുകൾ, ഹോമിയോ ആശുപത്രിക്ക് ഒ.പി കെട്ടിടം, നിലവിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം, ആറളം ഫാം ഹൈസ്കൂൾ -ഹയർസെക്കൻഡറി സ്കൂളായി അപ്േഗ്രഡ്ചെയ്യുന്നതിന് പര്യാപ്തമായ കെട്ടിടം, ഹൈസ്കൂളിനോടനുബന്ധിച്ച് ബോയ്സ് ഹോസ്റ്റൽ കെട്ടിടം, കൃഷിഭവൻ, മൃഗസംരക്ഷണവകുപ്പ്-, മിൽക്ക് കലക്ഷൻ സ​െൻറർ എന്നിവക്ക് കെട്ടിടങ്ങൾ, ടി.ആർ.ടി.എം ഓഫിസ് സമുച്ചയം, വിവിധ റോഡുകളുടെ ടാറിങ് തുടങ്ങിയ പദ്ധതികളാണ് നബാർഡി​െൻറ ധനസഹായത്തോടെ നടപ്പാക്കാൻ വൈകുന്നത്. പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിനെതിരെ കഴിഞ്ഞദിവസം കോൺഗ്രസ് ആറളം ഫാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ൈട്രബൽ മിഷൻ ഓഫിസ് മാർച്ചും ധർണയും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.