ജില്ല റൈഫിൾ ചാമ്പ്യൻഷിപ്​​; സീനിയർ വിഭാഗത്തിൽ വി.വി. അനുരാജ്​ ചാമ്പ്യൻ

കണ്ണൂർ: ജില്ല റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ വി.വി. അനുരാജ്, പി. ഷാഹിൻ, സി. രാജേഷ് കുമാരൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജ്യോതിക ബൈജു ചാമ്പ്യയായി. ആര്യശ്രീ രണ്ടാം സ്ഥാനം നേടി. പീപ്സൈറ്റ് വിഭാഗത്തിൽ ദേശീയ താരമായ നേഹ വിജയ് ചാമ്പ്യയായി. ആൺകുട്ടികളുടെ യൂത്ത്, ജൂനിയർ വിഭാഗങ്ങളിൽ സാഫിൽ മോഹൻ ഒന്നാം സ്ഥാനവും ഹർഷ് രണ്ടാം സ്ഥാനവും നേടി. ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ അനുരാജ് മൂന്നാം സ്ഥാനം നേടി. ചാമ്പ്യൻഷിപ് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ മുൻ ജില്ല പ്രസിഡൻറ് പി. ഷാഹിൻ സംസാരിച്ചു. കെ.ഡി.ആർ.എ സെക്രട്ടറി ഡോ. പി.കെ. ജഗന്നാഥൻ സ്വാഗതവും ജോയൻറ് സെക്രട്ടറി എം. ലക്ഷ്മികാന്തൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.