കാഞ്ഞങ്ങാ​െട്ട പള്ളിയിൽ മോഷണം: പ്രതി കാസർകോട്​ പള്ളിയിൽനിന്ന്​ കവർന്ന വാച്ചും കണ്ടെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാെട്ട പള്ളിയിൽനിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചതിന് പിടിയിലായ കർണാടക സ്വദേശിയിൽനിന്ന് നായന്മാർമൂലയിലെ പള്ളിയിൽനിന്ന് മോഷ്ടിച്ച വാച്ചും കണ്ടെത്തി. പ്രതിയുടെ പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോേട്ടാ വാച്ച് നഷ്ടപ്പെട്ട പ്രവാസി ബിസിനസുകാരനായ നെക്കര റഫീഖ് തിരിച്ചറിയുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് നായന്മാര്‍മൂല ബദര്‍മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയപ്പോഴാണ് റഫീഖി​െൻറ 60,000 രൂപ വിലയുള്ള വാച്ച് മോഷണംപോയത്. മോഷണദൃശ്യം പള്ളിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുെന്നങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് കാഞ്ഞങ്ങാെട്ട പള്ളിയിൽനിന്ന് വാട്ടർ അതോറിറ്റി ജീവനക്കാരൻ വലിയപറമ്പിലെ സുഹൈലി​െൻറ ബാഗ് മോഷ്ടിച്ച കേസില്‍ ബെല്‍ത്തങ്ങാടി പത്തിലയിലെ അബ്ദുല്‍ ബഷീറിനെ (82) ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ്ചെയ്തത്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ മോഷണംപോയ വാച്ച് പ്രതിയുടെ കൈവശം കണ്ടെത്തി. സുഹൈലി​െൻറ 18,000 രൂപ, മൊബൈല്‍ഫോണ്‍ എന്നിവയടങ്ങിയ ബാഗ് മോഷ്ടിച്ച ബഷീറിനെ കാഞ്ഞങ്ങാട് റെയിൽവേസ്റ്റേഷനിൽനിന്നാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. പള്ളികളിൽ മോഷണം പതിവാക്കിയ ആളാണ് പിടിയിലായതെന്ന് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.