ആറളം ഫാം അഴിമതിയിൽ മുങ്ങി ^കോൺഗ്രസ്​

ആറളം ഫാം അഴിമതിയിൽ മുങ്ങി -കോൺഗ്രസ് ഇരിട്ടി: കെടുകാര്യസ്ഥതയും അഴിമതിയും കാരണം ആറളം ഫാമി​െൻറ പ്രവർത്തനങ്ങൾ അവതാളത്തിലാെയന്നും ഫാം മാനേജ്മ​െൻറിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇരിട്ടി േബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ്, ആറളം മണ്ഡലം പ്രസിഡൻറ് കെ. വേലായുധൻ, ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് വി. മനോജ്കുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആറളം ഫാമിൽ ജീവനക്കാരും തൊഴിലാളികളും കടുത്ത ദുരിതത്തിലാണ്. രണ്ട് മാസമായി ശമ്പളംകിട്ടാതെ ജീവിതം വഴിമുട്ടി. ഫാം ചുമതലയുള്ള പട്ടികവർഗക്ഷേമ മന്ത്രി ഇതുവരെയായി നേരിട്ടുവന്ന് ഫാമിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തയാറായിട്ടില്ല. ആദിവാസികളുൾപ്പെടെയുള്ള തൊഴിലാളികൾക്കും ജീവനക്കാർക്കും അനുവദിച്ച ആനുകൂല്യങ്ങൾപോലും നൽകാൻ മാനേജ്മ​െൻറ് നടപടി സ്വീകരിക്കുന്നില്ല. കശുമാവിൻതൈകൾ വിതരണംചെയ്യാൻ താമസിക്കുന്നത് ഫാമിന് വൻനഷ്ടമാണുണ്ടാക്കുന്നത്. ഫാമി​െൻറ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആദിവാസിക്ഷേമത്തിലും ഫാം നടത്തിപ്പിലും മാനേജ്മ​െൻറും പട്ടികവർഗക്ഷേമവകുപ്പും നടത്തുന്ന കെടുകാര്യസ്ഥതയും നിരുത്തരവാദപരമായ ഇടപെടലുകളും ഫാമിനെ തകർക്കാനുള്ളതാണെന്നും ഇത്തരം വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.