പഠന സഹായം നൽകി

കേളകം: നരിക്കടവിൽ ആനയുടെ ആക്രമണത്തിൽ മരിച്ച കോൺഗ്രസ് പ്രവർത്തകൻ അഞ്ചാനിക്കൽ ബിജുവി​െൻറ മകളുടെ വിദ്യാഭ്യാസത്തിന് സഹായധനം കൈമാറി. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന മുൻ കെ.എസ്.യു നേതാവ് ജോൺസൺ ഫ്രാൻസിസാണ് ധനസഹായം നൽകിയത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി കൈമാറി. കെ. സുരേന്ദ്രൻ, കെ.സി. മുഹമ്മദ് ഫൈസൽ, വി.ആർ. ഭാസ്കരൻ, പി.വി. രവീന്ദ്രൻ, കേളകം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് നടപ്പുറം ജോസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.