ബോക്‌സൈറ്റ് ഖനനം അനുവദിക്കില്ല ^രമേശ് ചെന്നിത്തല

ബോക്‌സൈറ്റ് ഖനനം അനുവദിക്കില്ല -രമേശ് ചെന്നിത്തല കാസർകോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനനം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 2007ല്‍ ഇടതുസര്‍ക്കാര്‍ നല്‍കിയ അനുമതി തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നുവെക്കുകയായിരുന്നു. 2013ല്‍ താന്‍ കെ.പി.സി.സി പ്രസിഡൻറ് ആയിരിക്കുമ്പോള്‍ അവിടം സന്ദര്‍ശിക്കുകയും ഖനനം നടത്തിയാല്‍ ദൂരവ്യാപകമായ പരിസ്ഥിതി ആഘാതം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിനോട് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുകയുംചെയ്തു. പിന്നീട് നിര്‍ത്തിെവച്ചിരുന്ന ഖനനാനുമതിയാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും നല്‍കാൻ നീക്കം നടക്കുന്നത്. 200 ഏക്കറോളംവരുന്ന സ്ഥലത്ത് ബോംെബയിലെ ഒരു കമ്പനിക്ക് ഖനനാനുമതി നല്‍കാനുള്ള നീക്കത്തിനുപിന്നില്‍ വന്‍അഴിമതിയുണ്ട്. ജനനിബിഡമായ പ്രദേശത്ത് അനുമതി നല്‍കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരേത്ത കണ്ടെത്തിയിരുന്നു. ഇതെല്ലാം മറച്ചുെവച്ചുകൊണ്ടാണ് പരിസ്ഥിതി മറന്നുള്ള വികസനം വേണ്ട എന്നുപറഞ്ഞ് അധികാരത്തില്‍വന്ന ഇടതുസര്‍ക്കാര്‍ ഈ കൊള്ളക്ക് കൂട്ടുനില്‍ക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.