ഇ. അഹമ്മദ് സ്​മരണിക പ്രകാശനം ചെയ്തു

കണ്ണൂർ: മൈത്രിഫോറം പബ്ലിക്കേഷൻ പുറത്തിറക്കിയ 'ഓർമയുടെ സുഗന്ധം, ഇ. അഹമ്മദ്' സ്മരണിക പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ മലയാളം ന്യൂസ് എഡിറ്റർ സി.ഒ.ടി. അസീസ് പ്രകാശനം നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എം. അബ്്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പുസ്തകത്തി​െൻറ പത്രാധിപർ കെ.പി. കുഞ്ഞിമൂസ, ഇ. അഹമ്മദി​െൻറ മകൻ അഹമ്മദ് റയീസ്, വി.പി. വമ്പൻ, എ.പി. സുബൈർ എന്നിവർ സംസാരിച്ചു. മുൻ നേതാക്കളും ബ്രണ്ണൻ കോളജ് പൂർവവിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരുമായ കെ. കുമാരൻ, പ്രഫ. ജനാർദനൻ, ഗംഗാധരൻ, കെ.വി. ഹാഷിം, ഹംസഹാജി, പി.കെ. ഇസ്മത്ത്, കക്കുളം അബ്്ദുല്ല, ജലീൽ രാമന്തളി, പി.കെ. ഇസ്മത്ത് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.