ബിജുവധം: കുറ്റപത്രം സമർപ്പിച്ചു

പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ മൊഴി, സാക്ഷിമൊഴികൾ, സാക്ഷികൾ തിരിച്ചറിഞ്ഞതി​െൻറ വിവരങ്ങൾ തുടങ്ങി 1500ഓളം പേജ് വരുന്നതാണ് കുറ്റപത്രം. നൂറിലധികം പേരിൽനിന്ന് ശേഖരിച്ച മൊഴിയുള്ള കുറ്റപത്രത്തിൽ 60ഓളം പേരാണ് സാക്ഷിപട്ടികയിലുള്ളത്. കഴിഞ്ഞ േമയ് 12നാണ് ബിജു കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം സുഹൃത്ത് രാജേഷ് ഓടിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയശേഷം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.