എട്ടുലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

ആലക്കോട്: ആലക്കോട് എക്സൈസ് നടത്തിയ പരിശോധനയിൽ എട്ടുലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിലായി. കാഞ്ഞിരങ്ങാട് സ്വദേശി പി.വി. സോമൻ (60), അരീക്കമല സ്വദേശി ഇ.പി. ജോസഫ് (53) എന്നിവരാണ് പിടിയിലായത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഹേമന്ദ്കുമാർ, അസി. ഇൻസ്പെക്ടർ രാജു, സിവിൽ എക്സൈസ് ഒാഫിസർമാരായ രാജേഷ്, ഉല്ലാസ് ജോസ്, സുരേന്ദ്രൻ എന്നിവർ പെങ്കടുത്തു. മദ്യക്കടത്തിനെക്കുറിച്ചും ചാരായംവാറ്റിനെക്കുറിച്ചും കഞ്ചാവ്, ഹാൻസ് എന്നിവയെക്കുറിച്ചുമുള്ള രഹസ്യവിവരങ്ങൾ ആലക്കോട് എക്സൈസി​െൻറ ഫോൺ നമ്പറായ 0460 2256797 എന്ന നമ്പറിൽ അറിയിക്കണമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.