കള്ളനോട്ട് കേസിൽ തളിപ്പറമ്പ് സ്വദേശിക്ക് അഞ്ചുവർഷം തടവ്

തലശ്ശേരി: കള്ളനോട്ടുമായി പിടിയിലായ കേസിൽ തളിപ്പറമ്പ് സ്വദേശിയെ അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചു. തളിപ്പറമ്പ് ചപ്പൻ ഹൗസിൽ മൂസ (43)യെയാണ് അഡീഷനൽ ജില്ല സെഷൻസ്(രണ്ട്) കോടതി ശിക്ഷിച്ചത്. 2001 മേയ് ഏഴിനാണ് മൂസയുടെ കൈയിൽ നിന്ന് 1000 രൂപയുടെ നാല് കള്ളനോട്ട് പിടിച്ചത്. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ നിന്ന് സി.ഐ ഹബീബ്റഹ്മാനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂസയുടെ മൊഴി പ്രകാരം പെരിന്തൽമണ്ണ സ്വദേശി ഹംസയെ പ്രതിചേർത്തിരുന്നെങ്കിലും ഇയാളെ കുറ്റക്കാരനല്ലെന്നുകണ്ട് വെറുതെവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.