കണ്ടക്​ടറെ പൊലീസ്​ മർദിച്ചതായി പരാതി; ഇന്ന്​ ഇരിട്ടി^തലശ്ശേരി^കണ്ണൂർ റൂട്ടിൽ പണിമുടക്ക്​

കണ്ടക്ടറെ പൊലീസ് മർദിച്ചതായി പരാതി; ഇന്ന് ഇരിട്ടി-തലശ്ശേരി-കണ്ണൂർ റൂട്ടിൽ പണിമുടക്ക് ഇരിട്ടി: ബസ് കണ്ടക്ടറെ പൊലീസ് മർദിച്ചെന്ന് ആരോപണം. ഇതേത്തുടർന്ന് തലശ്ശേരി-കണ്ണൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് പണിമുടക്ക് നടത്താൻ ബസ് തൊഴിലാളി-ബസുടമകളുടെ സംയുക്തയോഗം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ എേട്ടാടെ തലശ്ശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന ശ്രീഹരി ബസിലെ കണ്ടക്ടർ സി.കെ. റഇൗസിനെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽവെച്ച് മർദിക്കുകയും കലക്ഷൻ ബാഗ് തട്ടിപ്പറിക്കുകയും ചെയ്തതായാണ് പരാതി. തലശ്ശേരി-വളവുപാറ േറാഡുപണി നടക്കുന്നതിനാൽ ബസുകൾ വൈകിയാണ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്നത്. ഒരു സ്റ്റോപ്പിൽ നിർത്താത്തതി​െൻറ പേരിൽ 1000 രൂപ ഫൈൻ അടക്കാൻ പൊലീസ് ആവശ്യപ്പെട്ടതായി പറയുന്നു. തൊഴിലാളികളെ പൊലീസ് പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ന് ബസോട്ടം നിർത്തിവെക്കാൻ ഇരിട്ടിയിൽ ചേർന്ന സംയുക്തയോഗം തീരുമാനിച്ചത്. യോഗത്തിൽ പി. ചന്ദ്രൻ, കെ.എൻ. അച്യുതൻ, അമ്പാടി, പ്രകാശൻ, വി.പി. പോൾ, അജയൻ എന്നിവർ സംസാരിച്ചു. എന്നാൽ, സ്റ്റോപ്പിൽ നിർത്താതെപോകുന്നത് നാട്ടുകാർ വിളിച്ചുപറഞ്ഞതി​െൻറ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒാവർസ്പീഡിന് നടപടിയെടുക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.