യൂത്ത് കോണ്‍. ആദായനികുതി ഒാഫിസ്​ മാർച്ചിനിടെ അക്രമം

മംഗളൂരു: ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറി‍​െൻറ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ മംഗളൂരു അത്താവറില്‍ ആദായനികുതി പ്രിന്‍സിപ്പല്‍ കമീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തി. അക്രമാസക്തരായ യുവാക്കള്‍ നടത്തിയ കല്ലേറില്‍ ഓഫിസ് കവാടത്തിലെ ചില്ലുവാതിലുകള്‍ തകര്‍ന്നു. മംഗളൂരു കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ.സി. വിജയരാജി‍​െൻറ നേതൃത്വത്തിൽ സംഘടിച്ചെത്തിയ അമ്പതോളം പേരാണ് ആക്രമണം നടത്തിയത്. പൊലീസും സെക്യൂരിറ്റി ജീവനക്കാരും ഇവരെ തടഞ്ഞെങ്കിലും വഴങ്ങാതെ ഓഫിസ് കോമ്പൗണ്ടില്‍ കടക്കുകയായിരുന്നു. ബലപ്രയോഗത്തിന് പൊലീസും മുതിര്‍ന്നില്ല. സമരക്കാര്‍ ഓഫിസ് പരിസരത്ത് ടയര്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കി. റെയ്ഡ് പ്രശ്നം പ്രതിപക്ഷനേതാവ് ലോക്സഭയില്‍ ഉന്നയിക്കുകയും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തവിവരം അറിഞ്ഞതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.