സാക്ഷരത പൈലറ്റ്​ സർവേ ആരംഭിച്ചു

കണ്ണൂർ: പൊതുവിദ്യാഭ്യാസവകുപ്പ് സംസ്ഥാന സാക്ഷരതാ മിഷ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തുന്ന സാക്ഷരതാ സർേവയുടെ പൈലറ്റ് സർേവ പാട്യം പഞ്ചായത്തിൽ ആരംഭിച്ചു. സംസ്ഥാനത്തി​െൻറ സാക്ഷരതനിലവാരത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കാനും പഠിതാക്കളെ സാക്ഷരതാ ക്ലാസുകളിലും തൊഴിൽപരിശീലനങ്ങളിലും എത്തിക്കുന്നതിനുമായാണ് സർേവ സംഘടിപ്പിക്കുന്നത്. സർേവയിൽ കുടുംബശ്രീ അംഗങ്ങൾ, ക്ലബ് വായനശാല ഭാരവാഹികൾ, സാമൂഹികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. പാട്യം പഞ്ചായത്തിൽ നടക്കുന്ന പൈലറ്റ് സർേവ പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ല കോഓഡിനേറ്റർ ഷാജൂജോൺ പദ്ധതിവിശദീകരണം നടത്തി. അസി. കോഓഡിനേറ്റർ എം. മുഹമ്മദ് ബഷീർ സർേവ ഫോറം പരിചയപ്പെടുത്തി. ആറുവരെയാണ് പൈലറ്റ് സർേവ. ആഗസ്റ്റ് അവസാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർേവ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.