കൊക്കോ കർഷകരെ ​പ്രതിസന്ധിയിലാക്കി കായ്​കൾക്ക്​ രോഗബാധ

കേളകം: മലയോരത്ത് കൊക്കോ കായ്കൾക്ക് മൂപ്പെത്തുംമുമ്പ് കറുപ്പുനിറം ബാധിക്കുന്ന രോഗം വ്യാപിക്കുന്നു. 'ഫൈറ്റോഫ്തോറ പാൽമിവോറ' കുമിളാണ് രോഗത്തിന് കാരണം. കായ്കളിൽ വെളുത്തനിറത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിൾ ക്രമേണ വ്യാപിച്ച് കായ്കൾ മുഴുവനും കറുത്തനിറമായി ഉള്ളിലുള്ള പരിപ്പിെനയും ബാധിക്കും. സൂര്യപ്രകാശത്തി​െൻറ കുറവും തുടർച്ചയായുള്ള മഴയും രോഗം വ്യാപിക്കാനിടയാക്കുന്നു. മഴ തുടങ്ങുന്നതിനുമുമ്പ് മൂന്നു ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് സ്പ്രേ ചെയ്യുകയോ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുകയോ ചെയ്യുകയാണ് രോഗപ്രതിരോധ മാർഗം. കവാത്ത് നടത്തി സൂര്യപ്രകാശം എത്തിക്കുന്നതും ഏറെ ഗുണപ്രദമാണ്. വൻകിട, ഇടത്തരം കൊക്കോ കർഷകർ തുരിശടി കൃത്യമായി നടത്തുന്നതിനാൽ കറുത്ത കായ് രോഗം ഏറക്കുറെ നിയന്ത്രണവിധേയമാണ്. ചെറുകിട കർഷകർ മുൻകൂട്ടിയുള്ള തുരിശടി നടത്താറില്ല. വരുമാനേത്തക്കാൾ െചലവേറുമെന്നതിനാലാണിത്. ഇത് കീടബാധക്ക് കാരണമാവുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.