മട്ടന്നൂർ തെരഞ്ഞെടുപ്പ്​: ആറു മുതൽ ഡ്രൈഡേ

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചു മുതൽ എട്ടിന് വൈകീട്ട് അഞ്ചുവരെയും ആഗസ്റ്റ് 10നും ൈഡ്രഡേ ആയിരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ കലക്ടർ അറിയിച്ചു. മട്ടന്നൂർ നഗരസഭയുടെയും തലശ്ശേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയിലുള്ള എല്ലാ മദ്യഷാപ്പുകളും ഈ ദിവസങ്ങളിൽ അടച്ചിടണം. ഈ കാലയളവിൽ അനധികൃത മദ്യവിൽപനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് കലക്ടർ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.