എം.ഫാം കോഴ്‌സിൽ നാളെ സ്‌പോട്ട് അഡ്മിഷൻ

പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളജ്) കീഴിലുള്ള ഫാർമസി കോളജിൽ മാസ്റ്റർ ഓഫ് ഫാർമസി കോഴ്‌സിൽ മാനേജ്മ​െൻറ് േക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫാർമക്കോളജി, ഫാർമക്കോഗ്നസി, ഫാർമസ്യൂട്ടിക്‌സ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. വെള്ളിയാഴ്ച രാവിലെ 11ന് ഡയറക്ടറുടെ ഓഫിസിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷൻ മുഖേനയാണ് പ്രവേശനം. 55 ശതമാനം മാർക്കിൽകുറയാതെ നേടിയ ബി.ഫാം ബിരുദമാണ് അടിസ്ഥാനയോഗ്യത. താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യതതെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം രാവിലെ 10.30ന് മുമ്പ് പരിയാരം മെഡിക്കൽ കോളജിലെ അഡ്മിഷൻ സെൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.