അപകടം ഒഴിവാക്കാന്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി

കണ്ണപുരം: ലൈസൻസില്ലാതെ ഓടിച്ച 42ഓളം ഇരുചക്ര വാഹനങ്ങൾ കണ്ണപുരം പൊലീസ് പിടികൂടി. ലൈസൻസില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരാണ് പൊലീസി​െൻറ പിടിയിലായത്. പാപ്പിനിശ്ശേരി-പിലാത്തറ റോഡ്‌ നവീകരണത്തി​െൻറ ഭാഗമായി അനുദിനം അപകടം പെരുകുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമകളെയും പ്രായപൂർത്തിയാവാത്തവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി ആവശ്യമായ നിർദേശങ്ങള്‍ നൽകുകയും പിഴ ഇൗടാക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ബോധവത്കരണ ക്ലാസും നൽകി വിട്ടയക്കുകയാണുണ്ടായത്. വരും ദിവസങ്ങളിൽ വാഹനപരിശോധന കൂടുതൽ കർശനമാക്കുമെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ ടി.വി. ധനഞ്ജയദാസ്, അഡീഷനല്‍ എസ്.ഐമാരായ സി. പ്രേമൻ, രവീന്ദ്രന്‍, പി.ആര്‍.ഒ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തുകയും ബോധവത്കരണ ക്ലാസുകള്‍ നല്‍കിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.