ലോറിയിടിച്ച്​ ബൈക്ക്​ യാത്രികൻ​ മരിച്ചു

കണ്ണൂർ: ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചക്കരക്കല്ല് മക്രേരി പ്രീഷ്മ നിവാസിൽ ചന്ദ്ര​െൻറ മകൻ പി.കെ. പ്രീയേഷ് ചന്ദ്രനാണ് (34) മരിച്ചത്. ഡി.വൈ.എഫ്.ഐ മക്രേരി മേഖലാ ജോ. െസക്രട്ടറിയാണ്. ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ ദേശീയപാതയിൽ താണ കണ്ണോത്തുംചാൽ ചെക്ക്പോസ്റ്റിന് സമീപമാണ് അപകടം. പരീക്ഷകഴിഞ്ഞ് കാൽടെക്സിൽ കാത്തുനിൽക്കുന്ന ഭാര്യയെ കൊണ്ടുവരാൻ പോകവേയാണ് അപകടം. മേേലചൊവ്വ കൈറ്റ്‌സ് ഇൻഫോ സിസ്റ്റംസിൽ ജീവനക്കാരനാണ് പ്രീയേഷ്. അമിതവേഗത്തിലെത്തിയ കെ.എ -19 -എ ബി -853 മഹീന്ദ്ര ലോറി കെ.എൽ -13 -എ ഡി 2272 ബൈക്കിന്‌ പിറകിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ പ്രീയേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ല ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ലക്ഷ്മി. ഭാര്യ: ഹരിത. മകൻ: അർഷിത്. സഹോദരങ്ങൾ: ലതീഷ് ചന്ദ്രൻ (ഗൾഫ്), പ്രീഷ്മ അനിൽകുമാർ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.