പെൻഷൻകുടിശ്ശിക ഒറ്റത്തവണയായി നൽകണം

പെരിങ്ങത്തൂർ: ശമ്പള കമീഷൻ ശിപാർശ ചെയ്ത പെൻഷൻ ആനുകൂല്യങ്ങൾ ഒറ്റത്തവണയായി നൽകണമെന്ന് പള്ളിക്കുനിയിൽ ചേർന്ന കെ.എസ്.എസ്.പി.യു കരിയാട് യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പാനൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ലക്ഷ്മണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കെ. അശോകൻ അധ്യക്ഷത വഹിച്ചു. പി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ നവാഗതരെ ആദരിച്ചു. എൻ.സി.ടി. വിജയകുമാർ, പി.കെ. രാജൻ, പി. മുഹമ്മദ്, ആർ.കെ. ബാലൻ എന്നിവർ സംസാരിച്ചു. പി.കെ. രാമചന്ദ്രൻ സ്വാഗതവും പി. വിനോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.