ചെമ്പിലോട് പഞ്ചായത്തിൽ ഇ-^പേമെൻറ് സംവിധാനം

ചെമ്പിലോട് പഞ്ചായത്തിൽ ഇ--പേമ​െൻറ് സംവിധാനം ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്തിൽ ഇ-പേമ​െൻറ് സംവിധാനം നിലവിൽ വന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി സ്വന്തം വീടി​െൻറ നികുതി അടച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ നികുതിദായകർക്ക് ലോകത്തി​െൻറ ഏത് കോണിൽ നിന്നും നിമിഷനേരം കൊണ്ട് നികുതി അടക്കുന്നതിന് സാധിക്കും. മൊെബെൽ ഫോണിൽനിന്നും അക്ഷയ കേന്ദ്രം വഴിയും നികുതി അടക്കാം. കൂടാതെ വിവിധ ആവശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നികുതി അടക്കുന്നതോടെ പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഇപ്പോൾ വസ്തുനികുതി മാത്രമാണ് ഓൺലൈൻ ആയി സ്വീകരിക്കുന്നത്. താമസിയാതെ മറ്റു നികുതികൾക്കുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.