റേഷൻ കാർഡ്​: രണ്ടാംഘട്ട വിതരണം ആഗസ്​റ്റ്​​ മൂന്നു മുതൽ

കണ്ണൂർ: ജില്ലയിലെ രണ്ടാംഘട്ട റേഷൻ കാർഡ് വിതരണം ഇരിട്ടിയിൽ വ്യാഴാഴ്ച ആരംഭിക്കും. അതേസമയം കണ്ണൂർ താലൂക്ക് സപ്ലൈ ഒാഫിസിന് കീഴിലെ 22 റേഷൻ കടകളിലെ കാൽലക്ഷത്തോളം റേഷൻ കാർഡ് പ്രിൻറിങ് പൂർത്തിയാക്കി ലഭ്യമാകാത്തതിനാൽ ഇവിടെ ഒന്നാംഘട്ട വിതരണം പൂർത്തിയായിട്ടില്ല. തലശ്ശേരി താലൂക്ക് സപ്ലൈ ഒാഫിസിന് കീഴിലും രണ്ട് റേഷൻ കടകളിലും ഇതേ പ്രശ്നമുണ്ട്. എന്നാൽ, ഇരിട്ടി താലൂക്കിൽ ഒന്നാംഘട്ട റേഷൻ കാർഡ് വിതരണം പൂർത്തിയായി. ഇരിട്ടിയിൽ രണ്ടാംഘട്ട റേഷൻ കാർഡ് വിതരണം ആഗസ്റ്റ് മൂന്നാം തീയതി തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഒാഫിസിന് കീഴിൽ ഒന്നാംഘട്ട വിതരണം ബുധനാഴ്ച പൂർത്തിയാകും. രണ്ടാംഘട്ട വിതരണം ആഗസ്റ്റ് ഏഴാം തീയതി ആരംഭിക്കാനാകുമെന്നാണ് അധികൃതർ അറിയിച്ചത്. കണ്ണൂർ താലൂക്കിൽ 22റേഷൻ കടകളുടെ കാർഡുകൾ കൂടി ലഭ്യമായാൽ മാത്രമേ ഒന്നാംഘട്ട വിതരണം പൂർത്തിയാക്കാനാകൂ. ഇതിനുശേഷം മാത്രമേ രണ്ടാംഘട്ട വിതരണം ആരംഭിക്കുകയുള്ളൂ. അവശേഷിക്കുന്ന റേഷൻ കടകളുടെ കാർഡുകൾ ഉടൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ല സപ്ലൈ ഒാഫിസ് അധികൃതരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താലൂക്ക് സെപ്ലെ ഒാഫിസർ അറിയിച്ചു. തലശ്ശേരി സപ്ലൈ ഒാഫിസിന് കീഴിൽ ആഗസ്റ്റ് എട്ടു മുതൽ രണ്ടാംഘട്ട വിതരണം ആരംഭിക്കാനാകുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. അതേസമയം, ഒന്നാംഘട്ടത്തിൽ വിതരണം ചെയ്ത റേഷൻ കാർഡുകളിലെ തെറ്റുകൾ തിരുത്താനായി ഒാരോ ദിവസവും നൂറുകണക്കിനാളുകളാണ് ദിനംപ്രതി താലൂക്ക് സപ്ലൈ ഒാഫിസുകളിലെത്തുന്നത്. തെറ്റുകൾ പെരുകിയതോടെ ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പ്രവൃത്തി മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിൽ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.