ബാലകൃഷ്ണ​െൻറ ദുരൂഹ മരണം: രാഷ്​ട്രീയ^മാഫിയ ബന്ധം അന്വേഷിക്കണം ^സി.പി.എം

ബാലകൃഷ്ണ​െൻറ ദുരൂഹ മരണം: രാഷ്ട്രീയ-മാഫിയ ബന്ധം അന്വേഷിക്കണം -സി.പി.എം പയ്യന്നൂർ: തളിപ്പറമ്പ് സ്വദേശിയും സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന പുതുക്കുളങ്ങര ബാലകൃഷ്ണ​െൻറ ദുരൂഹ മരണത്തിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ--മാഫിയ ബന്ധം അന്വേഷണ വിധേയമാക്കണമെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത് കോൺഗ്രസിലെ ഉന്നത ബന്ധങ്ങളുള്ള മഹിള നേതാവും ഭർത്താവും നേതാവി​െൻറ സഹോദരിയുമാണ്. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായ ഇവർ ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹിയും മഹിള കോൺഗ്രസ് മുൻ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവുമാണ്. നീതിതേടിയെത്തിയ ബാലകൃഷ്ണ​െൻറ സഹോദരനിൽനിന്ന് കുടുംബ വിവരങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് കൃത്രിമരേഖ ചമച്ച് കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്ത് തട്ടിയെടുക്കുകയും ബാലകൃഷ്ണനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നത്. വ്യാജരേഖ നിർമിക്കാൻ ചില നേതാക്കളുടെ സഹായം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് സ്വത്തുക്കൾ വിൽപന നടത്തിയതും. മരണത്തിലെ ദുരൂഹത നീക്കുന്നതോടൊപ്പം ഇതിനുപിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ-മാഫിയ ബന്ധം അന്വേഷണ വിധേയമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.