ക​ലാ​കാ​ര ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണം - –സ​വാ​ക്​

കണ്ണൂർ: കലാസാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ കലാകാരന്മാരുടെ സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒാഫ് കേരള (സവാക്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹരിദാസ് ചെറുകുന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക കുടുംബസംഗമം സംസ്ഥാന പ്രസിഡൻറ് ജി. വിശാഖൻ ഉദ്ഘാടനം ചെയ്തു. രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ടി. രതി, ബിജു ആൻറണി, പി.സി. സുരേഷ്ബാബു, ആർട്ടിസ്റ്റ് ശശികല, കണ്ണൂർ രത്നകുമാർ, ഒ. നാരായണൻ, ബിന്ദു സജിത്കുമാർ, കെ.വി. ശങ്കരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.