വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച; 10 പവനും 40,000 രൂപയും നഷ്​ടപ്പെട്ടു

പാപ്പിനിശ്ശേരി: വെള്ളാഞ്ചിറയിലെ രണ്ടു വീടുകളിൽ കവർച്ച. 10 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വെള്ളാഞ്ചിറയിലെ മടത്തിൽ നളിനിയുടെ വീട്ടിൽനിന്ന് ഏഴ് പവൻ ആഭരണങ്ങളും 40,000 രൂപയുമാണ് നഷ്ടപ്പെട്ടത്. നളിനിയും കുടുംബവും വിഷുദിവസം വീട് പൂട്ടി തറവാട് വീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് വീട്ടിെൻറ മുകൾനിലയിലെ വാതിലും അലമാരകളും തകർത്തനിലയില്‍ കണ്ടത്. ഈ വീടിെൻറ നൂറ് മീറ്റർ അകലെയുള്ള ഇ.പി. സന്തോഷിെൻറ വീട്ടിലാണ് രണ്ടാമത്തെ കവർച്ച നടന്നത്. വീട്ടിനുള്ളിൽ കടന്ന മോഷ്ടാക്കൾ മൂന്ന് പവൻ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽഫോണുകളും കവർന്നു. സന്തോഷിെൻറ വീടിെൻറ ഗേറ്റും തകർത്ത മോഷ്ടാക്കൾ പോർച്ചിലുണ്ടായിരുന്ന കാർ തള്ളി പുറത്തേെക്കത്തിച്ച് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. സന്തോഷും കുടുംബവും വീട് പൂട്ടി കഴിഞ്ഞദിവസം വയനാട്ടിൽ വിനോദയാത്രക്ക് പോയതായിരുന്നു. ഉന്നത െപാലീസ് സംഘവും രണ്ട് െപാലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കണ്ണപുരം വളപട്ടണം പൊലീസും മോഷണം നടന്ന വീടുകളില്‍ എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മോഷണം ഞായറാഴ്ച പുലർച്ചെയോടെയാണെന്നാണ് സംശയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.