പുല്ലൂപ്പിയിൽ ആർ.എസ്​.എസ്​ ആക്രമണം: കോൺഗ്രസ്​ പ്രവർത്തകന്​ പരിക്ക്​

കണ്ണൂർ: പുല്ലൂപ്പിയിൽ ആർ.എസ്.എസ് സംഘത്തിെൻറ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്. പുല്ലൂപ്പിയിലെ കോച്ചോത്ത് വീട്ടിൽ മൂസയുടെ മകൻ മുനീസിനാണ് (20) പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. പുല്ലൂപ്പി ക്രിസ്ത്യൻപള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന മുനീസിനെ ആറോളം ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ 15ഒാളം വരുന്ന ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കൂടിയാണ് അക്രമത്തിനിരയായ മുനീസ്. ജി.െഎ പൈപ്പ് ഉപയോഗിച്ചായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതെന്ന് പരിക്കേറ്റ മുനീസ് പറഞ്ഞു. തലക്കും ഇടതുകൈമുട്ടിനും വലതുകാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റ മുനീസിനെ കണ്ണാടിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പിന്നീട് എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കൊയിലി ആശുപത്രിയിലേക്കും പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ ശസ്ത്രക്രിയ നടക്കും. സംഭവത്തിൽ മയ്യിൽ പൊലീസ് കേസെടുത്തു. പൊലീസ് ആശുപത്രിയിലെത്തി മുനീസിെൻറ മൊഴിയെടുത്തു. പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കണ്ണാടിപ്പറമ്പ് വില്ലേജിൽ ഹർത്താൽ നടത്തുമെന്ന് യൂത്ത്കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.