കു​ടും​ബ​ങ്ങ​ളു​ടെ തി​രോ​ധാ​നം: ആ​ശ​യ​സ​മ​രം ഉ​യ​ര​ണം -–ശി​ൽ​പ​ശാ​ല

ഉദുമ: കേരളത്തിൽനിന്ന് ഭീകരസംഘടനയിലേക്ക് കുടുംബങ്ങൾ പോയ സംഭവത്തിൽ സമുദായത്തിൽനിന്നുതന്നെ ആശയസമരം രൂപപ്പെടണമെന്ന് ന്യൂഡൽഹി കോൺഫ്ലിക്റ്റ് മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏകദിന ശിൽപശാല അഭിപ്രായപ്പെട്ടു. കാസർകോട് ജില്ലയിലെ ദായിഷ് സാന്നിധ്യം എന്ന തലക്കെട്ടിലായിരുന്നു ശിൽപശാല. കോൺഫ്ലിക്റ്റ് മാനേജ്‌മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ അജയ് സാഹ്‌നി ആമുഖഭാഷണം നടത്തി. ഐ.എസിെൻറ പ്രാഥമികരൂപമാണ് ദായിഷെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദസംഘങ്ങളെ വിവിധ ഗ്രൂപ്പുകളും രാജ്യങ്ങളും വ്യത്യസ്ത ഉദ്ദേശ്യങ്ങൾക്കായി നിലനിർത്തിയിരുന്നു. ദായിഷിെൻറ പിറവിക്ക് മുേമ്പയാണിത്. പശ്ചിമേഷ്യ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പിറന്നതും വളർന്നതും. ഇന്ത്യയിലെ താരതമ്യേന ദുർബലമായ ദായിഷ് സാന്നിധ്യത്തിൽതന്നെ കാസർകോട്ടുനിന്ന് 17 പേർ ഇത്തരം സംഘടനകളിൽ ചേരാനായി അഫ്‌ഗാനിൽ എത്തി. കാസർകോട് ഉൾെപ്പടെയുള്ള നഗരങ്ങളിൽ ചെറിയതോതിലെങ്കിലും വിഭാഗീയത ഉടലെടുത്തിട്ടുണ്ട്. 1998ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ തീവ്രസ്വഭാവമുള്ള സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി വ്യക്തമാക്കിയിരുന്നതായി അജയ് സാഹ്‌നി പറഞ്ഞു. കാസർകോടിെൻറ പരിസരത്ത് ഇത്തരം സംഘങ്ങൾ എങ്ങനെ വേരുറപ്പിച്ചു എന്നുള്ള ചോദ്യം ഉന്നയിച്ചാണ് ശിൽപശാല തുടങ്ങിയത്. വിദൂരമെങ്കിലും സലഫി ധാരയുടെ ഒരു ചരട് തിരോധാനങ്ങളുടെ അങ്ങേയറ്റത്ത് കാണാൻ കഴിയുമെന്ന് മാധ്യമപ്രവർത്തകൻ എം.പി. പ്രശാന്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ കേരളത്തിൽ മുസ്‌ലിം സമുദായത്തിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തപ്പെടണമെന്ന് ജില്ല പഞ്ചായത്തംഗം ഡോ. വി.പി.പി. മുസ്തഫ അഭിപ്രായപ്പെട്ടു. ഗൾഫ് സ്വാധീനം സ്ത്രീകളുടെ വേഷത്തിൽ വരുത്തിയ മാറ്റങ്ങൾ മുതൽ കശ്മീരിൽചെന്ന് മരിച്ച യുവാക്കൾ, തൊടുപുഴയിൽ പ്രഫസറുടെ കൈവെട്ടിയ സംഭവം വരെയുള്ള കാര്യങ്ങൾ വിശദമായി പഠനവിധേയമാക്കണം. രാഷ്ട്രീയ ഇസ്‌ലാം ഉൾെപ്പടെയുള്ള ആശയഗതികൾ സമുദായത്തിൽതന്നെ ചർച്ചചെയ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. സാമുദായികസൗഹാർദം കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ് പടന്നയെന്ന് ബഷീർ ശിവപുരം പറഞ്ഞു. അണുകുടുംബ വ്യവസ്ഥയിൽ ആശയവിനിമയം തീർത്തും ഇല്ലാതായത് വീട്ടമ്മമാർ പോലും മക്കളുടെ മാറ്റങ്ങൾ അറിയാതിരിക്കാൻ കാരണമായതായി ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ അഭിപ്രായപ്പെട്ടു. അടുത്തിടെ കാസർകോട്ട് നടന്ന കൊലപാതകത്തിൽ ഉൾെപ്പടെ സമുദായം അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി എം.സി. ഖമറുദ്ദീൻ പറഞ്ഞു. ഒരുപക്ഷേ ഇത്തരം വിഷയങ്ങൾ ചെറുന്യൂനപക്ഷത്തെയെങ്കിലും പ്രകോപിപ്പിക്കുന്നുണ്ടാവാം. രാഷ്ട്രീയ, സാമുദായിക നേതൃത്വത്തിെൻറ ഇടപെടൽമൂലം മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്. അതേസമയം, തിരോധാന കേസുമായി ബന്ധപ്പെട്ട് പൊലീസ് അല്ലെങ്കിൽ അന്വേഷണ ഏജൻസി നടപടികളിൽ എന്തെങ്കിലും അനീതി ഉണ്ടായിട്ടില്ലെന്ന് പിന്നീട് സംസാരിച്ചവർ വ്യക്തമാക്കി. ഇത്രയും ചെറുപ്പക്കാർ എങ്ങനെ ഇത്തരം സംഘടനകളിൽ എത്തി എന്നത് സംബന്ധിച്ച വ്യക്തത ഇനിയും ഉണ്ടായിട്ടില്ല. ബി.സി.എ. റഹ്‌മാൻ, വാസു ചോറോട്, അഡ്വ. സി. ഷുക്കൂർ, കെ.പി. പ്രകാശൻ, പി.കെ. ഫൈസൽ, പി. മഷൂദ്, ജിതിൻ ചെറുവത്തൂർ, പി.കെ. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.