മ​ദ്യ​ക്ക​ട​ത്ത് പ​രി​ശോ​ധ​ന​ക്കി​ടെ 15 ല​ക്ഷ​ത്തിെൻറ കു​ഴ​ല്‍പ​ണം പി​ടി​കൂ​ടി

മാഹി: മാഹിയില്‍നിന്നുള്ള മദ്യക്കടത്ത് പരിശോധനക്കിടയില്‍ എക്‌സൈസ് സംഘം 15 ലക്ഷത്തിെൻറ കുഴല്‍പണം പിടികൂടി. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കാറില്‍ കടത്തുകയായിരുന്ന പണം കണ്ടെടുത്തത്. കാരിയറും ഡ്രൈവറുമായ പുറമേരി തൈക്കണ്ടിയില്‍ റിഷാദിനെ (32) വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. സുജിത്തും സംഘവും അറസ്റ്റ്ചെയ്തു. രണ്ടായിരത്തിെൻറ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. ചൊക്ലിയിലെ ഏജൻറിൽനിന്ന് വാങ്ങി നാദാപുരം മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. പെരിങ്ങത്തൂര്‍ റൂട്ടില്‍ വാഹന പരിശോധന ഉണ്ടെന്നറിഞ്ഞ് മോന്താല്‍ കുഞ്ഞിപ്പള്ളി വഴി ദേശീയപാതയിലൂടെ പോകുമ്പോൾ മടപ്പള്ളിയില്‍വെച്ചാണ് പിടിയിലാകുന്നത്. വാഗണര്‍ കാറും കസ്റ്റഡിയിലെടുത്തു. പ്രിവൻറിവ് ഓഫിസര്‍ സോമസുന്ദരൻ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗണേഷ്, ഷംസുദ്ദീൻ, രാജേഷ്, പ്രമോദ് പുളിക്കൂല്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. പണവും കാറും, പ്രതിെയയും പൊലീസിനു കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.