സൗമ്യ വധം: സര്‍ക്കാറിന്‍േറത് കുറ്റകരമായ അനാസ്ഥ –മുല്ലപ്പള്ളി

പാനൂര്‍: സൗമ്യ വധക്കേസ് ന്യായയുക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാറിന് ഗുരുതരവീഴ്ച പറ്റിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. കടവത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മാത്രമല്ല, ഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ച വിധിയാണ് സുപ്രീംകോടതിയില്‍നിന്നുണ്ടാ യത്. രണ്ടു കോടതികളില്‍നിന്നും കേരളം ആഗ്രഹിച്ച വിധി ഉണ്ടായപ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് വിധി എതിരായി. ഇതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാനസര്‍ക്കാറിന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. കോടതിയില്‍ എന്തു സംഭവിച്ചു എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.