കരനെല്‍ കൃഷി: കൂളി ബസാര്‍ കുടുംബശ്രീക്ക് അംഗീകാരം

തലശ്ശേരി: എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ കരനെല്‍കൃഷിയില്‍ വിജയം കൊയ്ത കൂളി ബസാര്‍ കുടുംബശ്രീക്ക് അംഗീകാരം. വടക്കുമ്പാട് സര്‍വിസ് സഹകരണ ബാങ്കാണ് ഉപഹാരം നല്‍കി ആദരിച്ചത്. സ്ത്രീ കൂട്ടായ്മയിലാണ് പഞ്ചായത്തിലെ വടക്കുമ്പാട് പ്രദേശത്തെ കുടുംബശ്രീ നേട്ടംകൊയ്തത്. ഒമ്പത് ഏക്കര്‍ സ്ഥലത്താണ് കൃഷി. വടക്കുമ്പാട് ഫാമിങ് സൊസൈറ്റിക്ക് കീഴിലുള്ള 20 സ്ത്രീകള്‍ ഒരുമാസത്തോളം ജോലി ചെയ്താണ് കരനെല്‍കൃഷി ഇറക്കിയത്. ഇവര്‍ തരിശുനിലങ്ങളും ഫലപ്രദമായി വിനിയോഗിച്ച് നെല്‍കൃഷി നടത്തി വരുന്നുണ്ട്. കൂളി ബസാറില്‍ നടന്ന ചടങ്ങില്‍ വടക്കുമ്പാട് ബാങ്ക് ഏര്‍പ്പെടുത്തിയ ഉപഹാരം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ. രമ്യ, കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ഞാലില്‍ ഷീജക്ക് കൈമാറി. കെ.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. പീതാംബര ബാബു, കൃഷി ഓഫിസര്‍ എം. ലീന, ബിനോജ്, ഇ. ഷീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കര്‍ഷകര്‍ അവതരിപ്പിച്ച ഓണപ്പാട്ടും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.