സംഘര്‍ഷം: കൂത്തുപറമ്പ് മേഖലയില്‍ പൊലീസ് റെയ്ഡ്

കൂത്തുപറമ്പ്: അക്രമസംഭവങ്ങള്‍ പതിവായ കൂത്തുപറമ്പ് മേഖലയില്‍ പൊലീസ് സന്നാഹം ശക്തമാക്കി. ഇന്നലെ പാതിരിയാട്, ശങ്കരനെല്ലൂര്‍ മേഖലയില്‍ റെയ്ഡ് നടത്തി. ബുധനാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റതോടെയാണ് പാതിരിയാട് മേഖലയിലും സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗവും വ്യാപകമായി ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ലോക്കല്‍ പൊലീസിനൊപ്പം ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും പരിശോധനയില്‍ പങ്കെടുത്തു. എന്നാല്‍, റെയ്ഡില്‍ ആയുധങ്ങള്‍ ഒന്നുംതന്നെ കണ്ടത്തൊനായില്ല. കഴിഞ്ഞദിവസം കൂത്തുപറമ്പിനടുത്ത ആമ്പിലാട്, പാലാപറമ്പ് ഭാഗങ്ങളിലും സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ബോംബേറുണ്ടായിരുന്നു. തൊക്കിലങ്ങാടി ഭാഗത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ബുധനാഴ്ച മാങ്ങാട്ടിടം, ആമ്പിലാട് ഭാഗങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.