പരിയാരം മെഡിക്കല്‍ കോളജ്: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന വാക്ക് കാറ്റില്‍പറത്തി കണ്ണൂര്‍ ജില്ലയിലെ ജനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സത്യഗ്രഹ സമരത്തിന്‍െറ 200ാം ദിനത്തില്‍ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിലവിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാറിന്‍െറ കാലാവധി തീരാന്‍ നാലുമാസം മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ വാക്കുപാലിക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത തലശ്ശേരി മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. ബാലന്‍ മാസ്റ്റര്‍ ആരോപിച്ചു.ജനറല്‍ കണ്‍വീനര്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മനയത്ത്, സണ്ണി അമ്പാട്ട്, എടക്കാട് പ്രേമരാജന്‍, മുഹമ്മദ് റിഫ, പോള്‍ ടി. സാമുവല്‍, ഇ. മനീഷ്, പ്രഫ. ജമാലുദ്ദീന്‍, ഡൊമിനിക്, ദേവദാസ് എന്നിവര്‍ സംസാരിച്ചു. കലാകൂടം രാജു കവിത അവതരിപ്പിച്ചു. വിനോദ് പയ്യട സ്വാഗതവും ടി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.