കണ്ണൂര്‍: അങ്കണവാടിയും വായനശാലയും പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് മന്ദിരത്തിന് നേരെ ബോംബേറ്. അഴീക്കോട് ചെമ്മരശ്ശേരി പാറ യുവധാര വായനശാലയും ക്ളബും ഉള്ള കെട്ടിടമാണ് ബോംബെറിഞ്ഞ് തകര്‍ത്തത്. കെട്ടിടത്തിന്‍െറ ഒരു ഭാഗത്ത് അങ്കണവാടി, യുവധാര ക്ളബ്, ടെയ്ലറിങ് സെന്‍റര്‍, സി.പി.എം ചെമ്മരശ്ശേരി പാറ ബ്രാഞ്ച്, മുകളിലത്തെ നിലയില്‍ ലൈബ്രറി എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷണത്തിന് കൊണ്ടു വന്ന അരിയും മറ്റ് സാമഗ്രികളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍െറ മുന്‍ വശത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുമുണ്ട്. ക്ളബ് സ്ഥിതി ചെയ്യുന്ന മുറി കുത്തി തുറന്ന് ടി.വി, കാരംബോര്‍ഡ് എന്നിവയും നശിപ്പിച്ചു. റോഡരികില്‍ സ്ഥാപിച്ച സി.പി.എം പ്രചാരണ ബോര്‍ഡ്, രക്തസാക്ഷി ധനേഷിന്‍െറ ഫോട്ടോ എന്നിവയും തകര്‍ത്തു. ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ആര്‍.എസ്.എസ് സംഘം അക്രമത്തിന് പിന്നിലെന്നും സി.പി.എം ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശന്‍ മാസ്റ്റര്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കുടുവന്‍ പത്മനാഭന്‍, ലോക്കല്‍ സെക്രട്ടറി മണ്ടൂക്ക് മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, സി.എച്ച്. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അഴീക്കോട് മേഖലയിലെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തെ നിലക്ക് നിര്‍ത്താന്‍ പൊലീസ് തയാറാകണമെന്ന് സി.പി.എം അഴീക്കോട് സൗത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേരുന്ന വായനശാലയും അങ്കണവാടിയും തകര്‍ത്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മരശ്ശേരി പാറ വായനശാലയും ക്ളബും പ്രവര്‍ത്തിക്കുന്ന കെട്ടിടം സാമൂഹിക വിരുദ്ധര്‍ ബോംബെറിഞ്ഞ് തകര്‍ത്തതില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.