റോഡ്​ കുളമാക്കി വാട്ടർ അതോറിറ്റി; വഴിമുട്ടി നാട്ടുകാർ

തൊടുപുഴ: വാട്ടർ അതോറിറ്റി തൊടുപുഴ പി.എച്ച് ഡിവിഷൻ ജനങ്ങളുടെ വഴിമുട്ടിച്ചു. ഒച്ചിഴയും വേഗത്തിലാണ് മൂന്നുമാസമായി പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്ന പണിനടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോയിരുന്ന തൊടുപുഴയിലെ പ്രധാന ബൈപാസ് റോഡായ തൊടുപുഴ-വാണിയപ്പിള്ളി റോഡിലൂടെ (ഇപ്പോഴത്തെ വാട്ടർ അതോറിറ്റി റോഡ്) നിലവിൽ വാഹനങ്ങൾ ഓടിക്കുന്നതിനോ നടക്കുന്നതിനോ കഴിയില്ല. റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. 350 മീറ്റർ നീറോഡിൽ 200 മീറ്റർ ഭാഗത്താണ് നിലവിലെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് പണികൾ നടക്കുന്നത്. 15 ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കി റോഡ് കോൺക്രീറ്റ് ചെയ്യുമെന്ന വ്യവസ്ഥയിലാണ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ, മൂന്നുമാസമായിട്ടും ജോലി തീർന്നിട്ടില്ല. പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടുകിടക്കുകയാണ്. ഈ വഴികളിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ, മൂന്നു കിലോമീറ്റർ ചുറ്റിവളഞ്ഞാണ് ഇപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചുവെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നുണ്ടെങ്കിലും മുഴുവൻ പൈപ്പുകളും മാറ്റിസ്ഥാപിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്കൂൾ, കോളജ് വിദ്യാർഥികളടക്കം ഈ ബുദ്ധിമുട്ടുകൾ സഹിച്ച് മറ്റു വഴികളിലൂടെയാണ് യാത്രചെയ്യുന്നത്. റോഡ് താറുമാറാക്കി കുളംകുത്തിയിട്ട് ഉദ്യോഗസ്ഥർ ഗൗരവ സമീപനം പുലർത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ റോഡിലൂടെ ടാക്സി വാഹനങ്ങൾ വിളിച്ചാൽ ആരും വരില്ലെന്ന സ്ഥിതിയുമുണ്ട്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാരുണ്യ െറസിഡൻറ് അസോസിയേൻ അടിയന്തര യോഗം ചേർന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. പ്രസിഡൻറ് അഡ്വ. ഇ.എ. റഹീം അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.