ഉടങ്കണ്ണി-പെരുമല റോഡിലെ പാലത്തി​െൻറ അടിഭാഗം തകര്‍ന്നു

ഉടങ്കണ്ണി-പെരുമല റോഡിലെ പാലത്തിൻെറ അടിഭാഗം തകര്‍ന്നു മറയൂര്‍: ഉടങ്കണ്ണി പെരുമല റോഡിലെ പാലത്തിന് അപകട ഭീഷണിയുയര്‍ത്തി അടിഭാഗം തകര്‍ന്നു. ബസുള്‍പ്പെടെ ഭാരംകയറ്റിയ വാഹനങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന റോഡിലാണ് അപകട ഭീഷണിയുയര്‍ത്തി പാലത്തിൻെറ അടിഭാഗത്തെ കല്ലുകള്‍ അടര്‍ന്നുമാറുകയും ഉള്‍ഭാഗത്ത് വലിയതോതിലുള്ള വിള്ളലുമുണ്ടായിരിക്കുന്നത്. പാലത്തിൻെറ അടിത്തറയിലെ കല്ല് രണ്ട് മീറ്ററിലധികം അടര്‍ന്നുമാറിയിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ തകരാർ സംഭവിച്ചിരിക്കുന്ന ഈ പാലം മറ്റു അപകടങ്ങള്‍ക്ക് വഴിവെക്കും മുേമ്പ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.