വിഭാഗീയ നവോത്ഥാനശ്രമം പരിഹാസ്യം -സി.പി. ജോൺ

തൊടുപുഴ: ചില ജാതിമത സംഘടനകളെ കൂട്ടുപിടിച്ച് വിഭാഗീയ നവോത്ഥാനത്തിന് വൃഥാ ശ്രമം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. ശബരിമല വിഷയത്തിൽ വിശ്വാസം വ്രണപ്പെടുത്തിയ പിണറായി ഇതിൽനിന്ന് തല ഉൗരുന്നതിനാണ് നവോത്ഥാന നായക​െൻറ വേഷമണിയുന്നത്. പ്രളയബാധിതർക്ക് മൂന്നുമാസത്തിനുശേഷവും സഹായം നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമല്ല. റേഷൻ വിതരണം താറുമാറായി. എല്ലാ തലത്തിലും ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നുവെന്നും ജോൺ ആരോപിച്ചു. സി.എം.പി ഇടുക്കി ജില്ല സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സ്ത്രീപുരുഷ ഭേദമന്യേ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നൽകുന്നതിനും ജോലിസമയം ഏകീകരിക്കുന്നതിനും തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രളയബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എ. കുര്യൻ അധ്യക്ഷതവഹിച്ചു. ടി.ജി. ബിജു, വി.ആർ. അനിൽകുമാർ, സുശീല ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.