ഇവിടെ കാടുകയറി മൂടിയ സ്​ഥലം; ലൈഫ് പദ്ധതിക്ക്​ ഇടമില്ല

രാജാക്കാട്: ആദിത്യപുരം കോളനിക്ക് സമീപം പട്ടികജാതി വികസന വകുപ്പി​െൻറ ഉടമസ്ഥതയിലെ സ്ഥലം കാടുകയറി ഇഴജന്തുക്കളുടെ താവളമായി. ഇതോടെ കുട്ടികളെ പോലും പുറത്തിറക്കാന്‍ കോളനി നിവാസികള്‍ ഭയപ്പെടുകയാണ്. വെറുതെ കിടക്കുന്ന സ്ഥലം ലൈഫ് പദ്ധതിക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും പട്ടികജാതി വികസന വകുപ്പ് വിട്ടുനല്‍കാന്‍ തയാറായിട്ടില്ല. ഭവനരഹിതരുടെ നേതൃത്വത്തിൽ വകുപ്പി​െൻറ അനാസ്ഥക്കെതിരെ സമരത്തിനൊരുങ്ങുകയാണ്. സംസ്ഥാന സര്‍ക്കാറി​െൻറ ലൈഫ് ഭവനപദ്ധതിയില്‍ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് വീടുെവച്ചുനല്‍കാനും ഫ്ലാറ്റ് നിര്‍മിക്കുന്നതിനും രാജാക്കാട് പഞ്ചായത്തില്‍ സ്ഥലം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് രാജാക്കാട് ടൗണിന് സമീപത്തെ ആദിത്യപുരം കോളനിയോട് ചേര്‍ന്ന ഒരേക്കർ സ്ഥലം ആവശ്യപ്പെട്ടത്. വര്‍ഷങ്ങളായി വെട്ടിത്തെളിക്കാതെ കിടക്കുന്ന ഇവിടം ഇഴജന്തുക്കളുടെ താവളമായിട്ട് കാലമേറെയായി. പഞ്ചായത്ത് നൽകിയ കത്തിന് ഉദ്യോഗസ്ഥതലത്തില്‍ മറുപടി ലഭിക്കാതെവന്നതോടെ മന്ത്രിക്ക് അപേക്ഷ നൽകി. സ്ഥലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചത്. ഇവിടെ ഐ.ടി.ഐ കോളജ് നിര്‍മിക്കാൻ മാറ്റിയിട്ടതാണെന്നും തദ്ദേശവകുപ്പ് അധികൃതർ വിശദീരിക്കുന്നു. നിലവില്‍ രാജാക്കാട് പഞ്ചായത്തില്‍ ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പഞ്ചായത്തില്‍ രണ്ട് ഐ.ടി.ഐ കോളജ് എന്തിനാണെന്ന ചോദ്യവും ഉയരുന്നു. ജനറല്‍ വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ എസ്.സി വിഭാഗത്തിന് വീടുവെക്കാൻ സ്ഥലം വിട്ടുനല്‍കണമെന്നും പഞ്ചായത്ത് ചൂണ്ടിക്കാട്ടുന്നു. വീടും സ്ഥലവും ഇല്ലാത്തവരുടെ പട്ടികയില്‍ ഇടംനേടിയ നിരവധി എസ്.സി വിഭാഗത്തില്‍പെട്ട കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് നിര്‍മിക്കാൻ എല്ലാ സൗകര്യവും ഇവിടെയുണ്ട്. വിലങ്ങുതടിയായി നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രദേശത്ത് വ്യാപക പ്രതിഷേധവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.