കോന്നി: ഏതുനിമിഷവും നിലംപൊത്താവുന്ന കോന്നി പേരൂർകുളം ഗവ. എൽ.പി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ കർശന നിർദേശം നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടി എങ്ങുംഎത്തിയില്ല. ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കും കെട്ടിടം പൊളിച്ചുമാറ്റാൻ എന്നതാണ് അവസ്ഥ. അപകട സ്ഥിതിയാലായ കെട്ടിടത്തിലാണ് അമ്പതോളം കുരുന്നുകൾ ഭീതിയോടെ ഇരുന്ന് പഠിക്കുന്നത്. ഏഴു മാസങ്ങൾക്ക് മുമ്പാണ് പഞ്ചായത്ത് അസി. എൻജിനീയർ അപകടാവസ്ഥയിലായ പേരൂർകുളം ഗവ. എൽ.പി സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർക്ക് രേഖാമൂലം നിർദേശം നൽകിയത്.
ഗുരു നിത്യചൈതന്യയതിയുടെ കുട്ടിക്കാലത്തെ പഠനങ്ങൾ നടന്നത് പേരൂർക്കുളം ഗവ. എൽ.പി സ്കൂളിൽ ആയിരുന്നു. എൽ ആകൃതിയിൽ ഓടുപാകി നിർമിച്ച സ്കൂൾ കെട്ടിടത്തിനു 95 വർഷം പഴക്കമുണ്ട്. നാൽപതിനാലോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.