ബംഗളൂരു: ദാരിദ്ര്യത്തെ മതിൽകെട്ടി മറക്കാനുള്ള ശ്രമം രാജ്യത്തിന് അപമാനകരമാണെന് ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എസ്.ടി.യു ദേ ശീയ സമ്മേളനത്തിെൻറ ഭാഗമായി ബംഗളൂരുവിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രാജ്യം സന്ദർശിക്കുമ്പോൾ കൃത്രിമ വികസനത്തിെൻറ കാണാപ്പുറങ്ങൾ മതിൽ കെട്ടി മറക്കുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക രംഗത്തെ തകർച്ചയും ജനജീവിതം ദുസ്സഹമാക്കിയ മോദി ഭരണം ഇന്ത്യൻ ജനതയുടെ അഭിമാനത്തെയാണ് പരിഹസിക്കുന്നത്. മോദി സർക്കാറിന് ജനങ്ങൾ എന്നാൽ കോർപറേറ്റുകൾ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ദേശീയ പ്രസിഡൻറ് അഡ്വ.എം. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സാദിഖലി ശിഹാബ് തങ്ങൾ, നവാസ് ഖനി എം.പി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, കർണാടക സംസ്ഥാന പ്രസിഡൻറ് ദസ്തഗീർ ആഗ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ഒാൾ ഇന്ത്യ കെ.എം.സി.സി പ്രസിഡൻറ് എം.കെ. നൗഷാദ്, ബംഗളൂരു കെ.എം.സി.സി പ്രസിഡൻറ് അനുഗ്രഹ ഉസ്മാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജാഫറുല്ല മുല്ല സ്വാഗതവും ട്രഷറർ എൻ.ബി. വാഹിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.