204 പേർക്ക് കൂടി കോവിഡ്; മൂന്നു പേർ മരിച്ചു

-157 പേർ ഇതര സംസ്ഥാനത്തുനിന്നും എത്തിയവർ -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,245 ആയി ഉയർന്നു ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,245 ആയി ഉയരുകയും കോവിഡ് ബാധമൂലം വ്യാഴാഴ്ച മൂന്നു പേർ കൂടി മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 72 ആയി. കോവിഡ് ബാധിച്ച് ബംഗളൂരുവിൽ ചികിത്സയിലായിരുന്ന 35കാരനും 60കാരനും റായ്ച്ചൂരിൽ ചികിത്സയിലായിരുന്ന 28 കാരിയുമാണ് മരിച്ചത്. ഗുരുതര കരൾ രോഗം ഉൾപ്പെടെയുണ്ടായിരുന്ന 35 കാരനെ ജൂൺ ഏഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്ച രാത്രി മരിച്ചു. ഇൻഫ്ലുവൻസ അസുഖത്തോടെ ബംഗളൂരുവിലെ കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 60 കാരൻ വ്യാഴാഴ്ചയാണ് മരിച്ചത്. മേയ് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റായ്ച്ചൂരിലെ 28 കാരി ജൂൺ എട്ടിനാണ് മരിക്കുന്നത്. തുടർന്നാണ് രോഗം സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച 114 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 3,195 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ പത്തുപേർ ഐ.സി.യുവിലാണ്. വ്യാഴാഴ്ച േരാഗം സ്ഥിരീകരിച്ച 204 പേരിൽ 157 പേർ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. ഇതിൽ എട്ടുപേരൊഴികെ ബാക്കിയെല്ലാവരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. വ്യാഴാഴ്ച യാദ്ഗിറിൽ 66 പേർക്കും ഉഡുപ്പിയിൽ 22 പേർക്കും ബംഗളൂരുവിൽ 17 പേർക്കും കലബുറഗിയിൽ 16 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. റായ്ച്ചൂർ (15), ശിവമൊഗ്ഗ (10), ബിദർ (14), ദാവൻഗരെ (9), കോലാർ (6), മൈസൂരു (5), രാമനഗര (5), വിജയപുര (4), ബഗൽകോട്ട് (3), ഉത്തര കന്നട (3), ദക്ഷിണ കന്നട (2), ഹാസൻ (2), ബംഗളൂരു റൂറൽ (1), ചിക്കമഗളൂരു (1), കൊപ്പാൽ (1)എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 17 പേരിൽ അഞ്ചുപേർ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്. ആറുപേർക്ക് ഇൻഫ്ലുവൻസ അസുഖവും ഒരാൾക്ക് ശ്വാസകോശ അസുഖവും ഉണ്ടായതിനെ തുടർന്നാണ് ചികിത്സ തേടിയത്. ഒരാൾക്ക് സമ്പർക്കം വഴിയും രോഗം സ്ഥിരീകരിച്ചു. മറ്റു നാലുപേർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.