വിദേശയാത്രക്കാർക്ക് ഏഴുദിവസത്തെ നിരീക്ഷണം

ബംഗളൂരു: വിദേശങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ കർണാടകയിലെത്തുന്ന യാത്രക്കാരുടെ ക്വാറൻറീനിൽ പുതിയ മാർഗനിർദേശം പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന 14 ദിവസത്തെ നിർബന്ധിത സർക്കാർ ക്വാറൻറീന് പകരം ഏഴുദിവസമായി കുറച്ചു. നേരത്തെ 14 ദിവസത്തെ ക്വാറൻറീനായിരുന്നു ഏർപ്പെടുത്തിയിരുന്നത്. കേന്ദ്ര മാർഗനിർദേശ പ്രകാരമാണ് ഏഴുദിവസമായി കുറച്ചത്. നിരീക്ഷണത്തിലിരിക്കുന്നതിൻെറ അഞ്ചാം ദിവസമോ ഏഴാം ദിവസമോ കോവിഡ് പരിശോധനയും നടത്തും. എന്നാൽ, ഇപ്പോഴും ഏഴുദിവസം പൂർത്തിയാക്കി പരിശോധന നടത്താത്തതിനാൽ ഹോട്ടലുകളിൽ കഴിയുന്ന നിരവധിപേരുണ്ട്. എസ്.എസ്.എൽ.സി പരീക്ഷക്ക് മാർഗനിർദേശം ബംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷക്കുള്ള മാർഗനിർദേശം പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പുറത്തിറക്കി. കണ്ടെയ്ൻമൻെറ് സോണുകളിൽ എക്സാമിനേഷൻ സൻെററുകൾ ഉണ്ടാകില്ല. ഒരു ക്ലാസ് മുറിയിൽ പരമാവധി 20 വിദ്യാർഥികളായിരിക്കും ഉണ്ടാകുക. പരീക്ഷക്ക് പങ്കെടുക്കുന്ന വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസുകളിൽ സൗജന്യമായി പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കും. ഒരു ഡെസ്ക്കിൽ രണ്ടു വിദ്യാർഥികൾ, ഡെസ്ക്കുകൾ തമ്മിൽ മൂന്നടി വ്യത്യാസം, 300 വിദ്യാർഥികൾക്ക് ഒരു ആരോഗ്യകേന്ദ്രം തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും സാനിൈറ്റസറുകൾ ഉണ്ടാകും. ഫെയ്സ് മാസ്ക്കില്ലാത്തവർക്ക് മാസ്ക് നൽകും. കണ്ടെയ്ൻമൻെറ് സോണുകളിൽ നിന്നെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. അടിയന്തര സാഹചര്യം നേരിടാൻ ഒരോ പരീക്ഷാ കേന്ദ്രങ്ങളിലും രണ്ടു ക്ലാസ് റൂമുകൾ സജ്ജീകരിക്കും. സ്കൗട്ട് ആൻഡ് ഗൈഡ്സ് വളൻറിയർമാരെ പരീക്ഷ സൻെററുകളിൽ വിന്യസിക്കും. കണ്ടെയ്ൻമൻെറ് സോണുകളിൽനിന്ന് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി സപ്ലിമൻെററി പരീക്ഷക്കും അവസരം നൽകുമെന്ന് മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. മൂന്നു ജില്ലകളിൽ ഒാറഞ്ച് അലർട്ട് ബംഗളൂരു: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ അറിയിപ്പിനെ തുടർന്ന് ദക്ഷിണ കന്നട, കുടക്, ചിക്കമഗളൂരു എന്നീ മൂന്നു ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ഉഡുപ്പി, ഉത്തര കന്നട, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മൈസൂരു, ചാമരാജ് നഗർ, മാണ്ഡ്യ, രാമനഗര, കോലാർ, ഹാസൻ, തുമകുരു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ മിതമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മൺസൂൺ മഴ ജൂൺ ആദ്യ വാരം തന്നെ സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പദരായനപുര സംഘർഷം; പ്രതികൾക്ക് ജാമ്യം ബംഗളൂരു: പദരായനപുരയിൽ ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിലെ 126 പ്രതികൾക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോവിഡ് പരിശോധനക്ക് നിർബന്ധമായും പങ്കെടുക്കണമെന്ന് ഉൾപ്പെടെയുള്ള ജാമ്യ വ്യവസ്ഥകളാണ് നൽകിയിരിക്കുന്നത്. ഏതെങ്കിലും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി. ഹൈകോടതി സിംഗിൾ ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിലും അവരുടെ സമ്പർക്കത്തിലുള്ളവരുമായ പത്തുപേരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ പദരായനപുര വാർഡ് ബി.ബി.എം.പി സീൽ ഡൗൺ ചെയ്യുകയായിരുന്നു. തുടർന്ന് സമ്പർക്ക പട്ടികയിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആരോഗ്യ പ്രവർത്തകരെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളിൽ അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേഗമായി തിരികെ ജയിലിലേക്ക് മാറ്റിയ ഇവർ നിരീക്ഷണത്തിലായിരുന്നു. മറ്റു പ്രതികളുടെ സാമ്പിളും പരിശോധിച്ചെങ്കിലും നെഗറ്റിവായിരുന്നു. സംഘർഷത്തിലെ മുഖ്യപ്രതി ഇർഫാനെ ഏപ്രിൽ 27നാണ് പൊലീസ് പിടികൂടുന്നത്. ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടില്ല. പള്ളികൾക്കായി മാർഗനിർദേശം പുറത്തിറക്കി ബംഗളൂരു: ലോക്ഡൗണിനെ ഇളവുകളിൽ ജൂൺ ഒന്ന് മുതൽ ആരാധനാലയങ്ങൾ സംസ്ഥാനത്ത് തുറക്കാനിരിക്കെ മുസ്ലിം പള്ളികളിലും മസ്ജിദുകളിലും പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരാധനാലായങ്ങൾ തുറക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നതെങ്കിലും ഇതുസംബന്ധിച്ച അന്തിമ നിർദേശം േകന്ദ്രത്തിൽനിന്ന് ലഭിക്കേണ്ടതുണ്ട്. സർക്കാർ മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങളും പാലിക്കാൻ അതത് പള്ളി കമ്മിറ്റികൾ ഉത്തരവാദിത്തം വഹിക്കണം. പള്ളികളുടെ അകവും പുറവും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. പള്ളികളിലെ ടോയ്െലറ്റുകളും അണുവിമുക്തമാക്കണം. പള്ളികളിൽ പ്രാർഥന നടത്തുമ്പോൾ സാമൂഹിക അകലം ഉൾപ്പെടെ ഉറപ്പാക്കണം. പള്ളികളിൽ പ്രാർഥനക്ക് പോകുന്നവർ വീടുകളിൽ നിന്നും ശരീരം ശുചിയാക്കിയശേഷം പോകാനാണ് നിർദേശിക്കുന്നത്. കൂടാതെ നമസ്കാര പായ സ്വന്തമായി കൊണ്ടുവരണമെന്നും നിർദേശിക്കുന്നുണ്ട്. പള്ളികളിലെത്തുന്നവർ മാസ്ക് ധരിച്ചിരിക്കണം. കൂടാതെ സാനിറ്റൈസറും കൈയിൽ കരുതിയിരിക്കണം. പ്രാർഥന കഴിഞ്ഞാൽ ഉടൻ മടങ്ങിപ്പോവുകയും വേണം. പനി, ജലദോഷം, ചുമ, തുമ്മൽ തുടങ്ങിയവ ഉള്ളവർ പള്ളികളിൽ എത്തരുതെന്നും വിവിധ ഇസ്ലാമിക സംഘടനകൾ ചേർന്ന് തയാറാക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.