ബസുകള്‍ അയച്ച്​ മലയാളികൾക്ക്​ തണലായി കേരള സമാജം

ബംഗളൂരു: ലോക്ഡൗൺ കാരണം നഗരത്തിൽ കുടുങ്ങിയ മലയാളികൾക്ക് തണലായി കേരള സമാജം. ഇതുവരെ 50 ബസുകളാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിലേക്ക് സർവിസ് നടത്തിയത്. നാട്ടില്‍പോകാന്‍ പാസ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തവര്‍ക്കാണ് ഇത് ആശ്വാസമായത്. കേരള സമാജം ട്രാവല്‍ ഡെസ്കിൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട അമ്പതാമത്തെ ബസ് ജനറല്‍സെക്രട്ടറി റജികുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു. കേരളത്തിലെ എല്ലാ ജില്ല ആസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്താന്‍ കഴിഞ്ഞതായും 1400 പേരെ ബസ് സര്‍വിസ് വഴി നാട്ടിലെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. 25 പേര്‍ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ മൂന്നാഴ്ചയായി ട്രാവല്‍ ഡെസ്കില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിൻെറയും കര്‍ണാടകത്തിൻെറയും പാസെടുക്കാന്‍ മുതല്‍ ബസ് ഏര്‍പ്പാടാക്കി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍വരെ ഇവരുടെ സഹായമുണ്ട്. നാലായിരത്തിലധികം പേരെ ചെറിയ വാഹനങ്ങളിലായി നാട്ടിലെത്തിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ട്രാവല്‍ ഡെസ്കിന് കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍, ജോയൻറ് സെക്രട്ടറി ജെയ്ജോ ജോസഫ് , സിറ്റി സോണ്‍ കണ്‍വീനര്‍ ലിേൻറാ കുര്യന്‍, വൈറ്റ്ഫീല്‍ഡ് സോണ്‍ കണ്‍വീനര്‍ അനില്‍ കുമാര്‍, ഹനീഫ്, ഹരികുമാര്‍, ജോസ് ലോറന്‍സ് , കെ. വിനേഷ്, വി.കെ. ശ്രീദേവി, ജിജോ സിറിയക്, സോമരാജന്‍, ലൈല രാമചന്ദ്രന്‍, ബിപിന്‍, പീത റജി, രമ്യ, കെ.സി. പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ബുധനാഴ്ച എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് സര്‍വിസുകള്‍ നടത്തും. kerala samajam bus: ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കുള്ള ബസ് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.