കേരള സമാജത്തിെൻറ നാലു ബസുകൾകൂടി നാട്ടിലേക്ക്

കേരള സമാജത്തിൻെറ നാലു ബസുകൾകൂടി നാട്ടിലേക്ക് ബംഗളൂരു: ബംഗളൂരുവിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി തിങ്കളാഴ്ച നാലു ബസുകൾകൂടി അയച്ച് ബാംഗ്ലൂർ കേരള സമാജം. വാളയാർ വഴി എറണാകുളം, മുത്തങ്ങ വഴി കോഴിക്കോട്, കണ്ണൂർ, മഞ്ചേരശ്വരം വഴി കാസർകോട് എന്നിങ്ങനെ നാലു ബസുകളാണ് അയച്ചത്. ഇതുവരെ 24 വാഹനങ്ങളാണ് നാട്ടിലേക്ക് അയച്ചത്. കേരളത്തിലേക്കുള്ള എല്ലാ ചെക്ക് പോസ്റ്റുകൾ വഴിയും കേരള സമാജത്തിൻെറ നേതൃത്വത്തിൽ വാഹനങ്ങൾ അയച്ചതായി കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ അറിയിച്ചു. ചൊവ്വാഴ്ച എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ അയക്കും. kerala samajam bus: കേരള സമാജം ഏർപ്പെടുത്തിയ ബസിൽ കയറാനുള്ള യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്ന പ്രവർത്തകർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.