പെരുന്നാളിന്​ പള്ളിയിൽ പ്രാർഥനാനുമതി നൽകണമെന്ന്​ സി.എം. ഇബ്രാഹിം

പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ബംഗളൂരു: ചെറിയ പെരുന്നാളിന് പള്ളികളിലും മൈതാനങ്ങളിലും പ്രാർഥനക്ക് അനുമതി നൽകണമെന്ന് കോൺഗ്രസിൻെറ മുതിർന്ന നേതാവും എം.എൽ.സിയുമായ സി.എം. ഇബ്രാഹിം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യെദിയൂരപ്പക്ക് അദ്ദേഹം കത്ത് നൽകി. എന്നാൽ, ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നു. മാർച്ചിൽ ലോക്ഡൗൺ ആരംഭിച്ച ശേഷം എല്ലാ മതവിഭാഗക്കാരുടെയും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ ചിലയിടങ്ങളിൽ ഇളവ് നൽകിയപ്പോൾ പോലും ആരാധനാലയങ്ങളിൽ പ്രാർഥനകൾ പുനരാരംഭിച്ചിരുന്നില്ല. പെരുന്നാൾ ദിനത്തിൽ ഇൗദ്ഗാഹുകളിലും പള്ളികളിലും പ്രാർഥനക്ക് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച് അവസരമൊരുക്കണമെന്നാണ് കത്തിലെ ആവശ്യം. ആവശ്യമായ മുൻകരുതൽ നടപടിയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് രാവിലെ മുതൽ ഉച്ചക്ക് ഒന്നുവരെ ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. അൽഹിന്ദ് െഎ.എസ് തീവ്രവാദി അബ്ദുൽ മതീനെ കണ്ടെത്തുന്നവർക്ക് മൂന്നുലക്ഷം ബംഗളൂരു: ഒളിവിൽ കഴിയുന്ന അൽഹിന്ദ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി അബ്ദുൽ മതീൻ താഹയെ (26) കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്നുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ). ബംഗളൂരു കേന്ദ്രമാക്കിയുള്ള സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എൻ.െഎ.എ ഏറ്റെടുത്തിരുന്നു. ഇൗ വർഷം ജനുവരി 10ന് എസ്.ജി പാളയ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംഘത്തിലെ പ്രധാനിയായ മെഹബൂബ് പാഷയടക്കം 12 പേർ നേരത്തെ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിൽ വി.എച്ച്.പി നേതാവിനെ കൊലപ്പെടുത്തിയത് ഇൗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇംറാൻ ഖാൻ, മുഹമ്മദ് ഹനീഫ് ഖാൻ, മുഹമ്മദ് മൻസൂർ അലി ഖാൻ, സലിംഖാൻ, ഹുസൈൻ ശരീഫ്, ഇജാസ് പാഷ, സബീഉല്ല, സെയ്ദ് അസ്മത്തുല്ല, സെയ്ദ് ഫസിഉർറഹ്മാൻ, മുഹമ്മദ് സെയ്ദ്, സാദിഖ് ബാഷ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. ബംഗളൂരു ഗുരുപ്പനപാളയയിലെ മെഹബൂബ് പാഷയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിൻെറ പ്രവർത്തനം. ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശിയായ അബ്ദുൽ മതീൻതാഹ അറസ്റ്റിലായ സലിംഖാൻ, സെയ്ദ് എന്നിവർ വഴിയാണ് മെഹബൂബ് പാഷയെ പരിചയപ്പെട്ടതെന്നും പിന്നീട് സിറിയയിലേക്കും അഫ്ഗാനിലേക്കുമുള്ള സംഘത്തി‍ൻെറ റിക്രൂട്ട്മൻെറിൻെറ ഭാഗമായെന്നും എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു. ഇസ്ലാമോഫോബിയ: ഡി.ജി.പിക്ക് പരാതി നൽകി ബംഗളൂരു: കർണാടകയിൽ കോവിഡിൻെറ പേരിൽ ഇസ്ലാമോഫോബിയ പടർത്തുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകി. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ തബ്ലീഗ് ജമാഅത്തിൻെറ പേരിൽ മുസ്ലിം സമുദായത്തിനെതിരെ അക്രമം അഴിച്ചുവിടുകയാണെന്നും അക്രമികൾക്ക് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് കുറ്റെപ്പടുത്തി. സർക്കാറിൻെറ കെടുകാര്യസ്ഥതയും അഴിമതിയും വെളിപ്പെട്ടിട്ടും വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാറിനൊപ്പം ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ്. ചിലയിടങ്ങളിൽ മുസ്ലിംകളെ സംഘ്പരിവാർ പ്രവർത്തകർക്കൊപ്പം ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സലീം അഹമ്മദിൻെറ നേതൃത്വത്തിലുള്ള സംഘം ഡി.ജി.പി പ്രവീൺ സൂദ്, ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്ക്കർ റാവു എന്നിവർക്ക് പരാതി നൽകി. സമീർ അഹമ്മദ് ഖാൻ എം.എൽ.എ, നസീർ അഹമ്മദ്, മുൻ കെ.പി.സി.സി സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ, ജി.എ. ബാവ, കോർപറേറ്റർ അൽതാഫ്, ഫാറൂഖ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.