കർണാടകത്തിലേക്കു വരുന്നവർക്ക് നിർബന്ധിത സർക്കാർ നിരീക്ഷണം

ബംഗളൂരു: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകത്തിലേക്ക് എത്തുന്ന മുഴുവന്‍ പേരും 14 ദിവസം സര്‍ക്കാര്‍ ക്വാറൻറീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. ഞായറാഴ്ച വൈകീട്ടു ചേര്‍ന്ന സംസ്ഥാന ടാക്‌സ് ഫോഴ്‌സിൻെറ അടിയന്തര യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സജ്ജീകരിക്കുന്ന കേന്ദ്രത്തിലോ അല്ലെങ്കില്‍ നിരീക്ഷണകേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളില്‍ സ്വന്തം നിലയില്‍ വാടകക്കോ കഴിയാം. സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ സൗജന്യമായിരിക്കും. ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തെരഞ്ഞെടുക്കാം. ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചു. ത്രിസ്റ്റാര്‍ ഹോട്ടല്‍-1850 (സിംഗിള്‍), 2450. ബജറ്റ് ഹോട്ടല്‍-1200. ഗവ. ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ക്വാറൻറീന്‍ കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 54 പേരില്‍ ഭൂരിഭാഗം പേരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയവരായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറൻറീന്‍ നിര്‍ബന്ധമാക്കിയത്. ഏതു സോണില്‍ നിന്നെത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇതേ തുടർന്ന് കേരളത്തിൽനിെന്നത്തിയ നിരവധി പേരെ ഞായറാഴ്ച രാത്രി ബംഗളൂരു അതിർത്തിയിൽ തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.