കുടിശ്ശിക അടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കില്ല

ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് വൈദ്യുതി ബിൽ അടക്കാൻ വൈകിയാലും കണക്ഷൻ വിച്ഛേദിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ വൈദ്യുതി ബിൽ അടക്കാൻ വൈകിയാലും വിതരണം നിർത്തരുതെന്ന് വൈദ്യുതി വകുപ്പ് വിതരണ കമ്പനികൾക്ക് നിർദേശം നൽകി. ഇതോടൊപ്പം മൂന്നുമാസം കൊണ്ട് തവണകളായി കുടിശ്ശിക തുക അടക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. ഇതിനായി സബ് ഡിവിഷനൽ ഒാഫിസർക്ക് ഉപഭോക്താക്കൾ പ്രത്യേകം കത്ത് നൽകണം. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് ഏപ്രിൽ, മേയ് മാസത്തിൽ വൈദ്യുതി ബില്ലിൽ ഇളവുണ്ടാകും. സ്ഥിരമായി ഈടാക്കുന്ന തുകയായിരിക്കും കുറച്ചുനൽകുക. ഇതിനായി രേഖകൾ ഹാജരാക്കണം. മറ്റു വ്യവസായ സ്ഥാപനങ്ങൾക്ക് ജൂൺ 30 വരെ ഇളവ് അനുവദിക്കും. നിലവിൽ ബിൽ അടക്കുന്നതിന് 15 ദിവസം കൂടി നീട്ടി നൽകിയിട്ടുണ്ട്. ബിൽ ലഭിച്ച ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തുക അടക്കുന്നവർക്ക് ഒരു ശതമാനം ഇളവ് നൽകും. 30 ദിവസത്തിനുള്ളിൽ അടക്കുന്നവർക്ക് ഇളവുണ്ടാകില്ല. 12 മാസത്തെ ബിൽ അഡ്വാൻസ് ആയി അടക്കുന്നവർക്ക് ഒരോ മാസവും 0.5ശതമാനം ഇൻസൻെറീവ് നൽകും. പ്രാണവായു പദ്ധതിയുമായി ബി.ബി.എം.പി ബംഗളൂരു: ശ്വാസകോശ സംബന്ധമായ രോഗം കണ്ടെത്തി വേഗത്തിൽ ചികിത്സ നൽകുന്നതിനായി ബി.ബി.എം.പി പ്രാണവായു എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. പകർച്ചപ്പനിക്ക് സമാനമായ രോഗം, കടുത്ത ശ്വാസ തടസ്സം തുടങ്ങിയ രോഗങ്ങളുള്ള കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളെ സഹായിക്കുന്നതിനായി പുതിയ സംരംഭം ബി.ബി.എം.പി ആരംഭിച്ചത്. നഗരത്തിലെ പനി ക്ലിനിക്കുകളിൽ ഡോക്ടർമാർ പൾസ് ഒാക്സിമീറ്റർ ഉപയോഗിച്ച് രോഗികളെ നിരീക്ഷിക്കുന്ന സംവിധാനമാണ് പ്രാണവായു. പകർച്ചപ്പനിയിൽനിന്നും ശ്വാസകോശ സംബന്ധമായ രോഗത്തിലേക്ക് വഴിമാറുമ്പോൾ തന്നെ രോഗികളെ കണ്ടെത്താൻ ഇത് സഹായകമാകും. അത്തരം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണെങ്കിൽ ഡോക്ടർക്ക് നേരത്തെ തന്നെ അറിയാനാകും. ഇതിലൂടെ രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ വൻെറിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനം സജ്ജീകരിക്കാൻ സാധിക്കും. കോവിഡ് രോഗികൾക്ക് ചെറിയ ശ്വാസതടസ്സം ഉണ്ടാകും ഇത് പലപ്പോഴും ഗുരുതരമാകാറില്ല. എന്നാൽ, കടുത്ത ശ്വാസ തടസ്സത്തിലേക്ക് വഴിമറിയാൽ രോഗം ഗുരുതരമാകും. രക്തസമ്മർദം, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ അസുഖം, അർബുദം, അവയവമാറ്റം ചെയ്തവർ, ഗർഭിണികൾ, വയോധികർ എന്നിവർക്ക് കോവിഡ് ബാധിച്ചാൽ ശ്വാസ കോശത്തിനാണ് കൂടുതൽ ബാധിക്കുക. കർണാടകത്തിൽ ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചവർ കൂടുതലാണ്. ധനസഹായം പ്രഖ്യാപിച്ചു ബംഗളൂരു: ലോക്ഡൗണിൽ വലഞ്ഞ ചെരുപ്പുകുത്തികളുടെ കുടുംബങ്ങൾക്ക് 5000 രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 11,722 കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ച 1610 കോടിയുടെ പ്രത്യേക പാക്കേജിൽ ഇവർ ഉൾപ്പെട്ടിരുന്നില്ല. ഇതേത്തുടർന്നാണ് ചെരുപ്പുകുത്തികൾക്കുള്ള ആനുകൂല്യം പ്രത്യേകമായി പ്രഖ്യാപിച്ചത്. ബി.ബി.എം.പി തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും ബംഗളൂരു: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ബി.ബി.എം.പി തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധ്യത. േമയർ ഗൗതം കുമാറിൻെറ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും. ആഗസ്റ്റ് അവസാനത്തോടെ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണം. ഇതോടൊപ്പം നഗരത്തിലെ വാർഡുകളുടെ പുനർനിർണയം പ്രശ്നമാണ്. ബി.ബി.എം.പി വാർഡുകൾ പുനർനിർണയിച്ചശേഷം സമയപരിധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. എന്നാൽ, നഗരത്തിൽ കോവിഡ് േപാസിറ്റിവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് അസാധ്യമാണെന്ന് അധികൃതർ പറയുന്നു. നിരവധി വാര്‍ഡുകള്‍ സീല്‍ഡൗണിലാണ്. നഗരത്തിലെ ജനജീവിതം സാധാരണ നിലയില്‍ എത്തിയ ശേഷം മാത്രമെ വാര്‍ഡ് പുനര്‍ നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിൻെറ നടപടി ക്രമങ്ങൾക്ക് ഇനിയും സമയം എടുക്കും. കോവിഡ് പ്രതിസന്ധി പൂർത്തിയായ ശേഷമെ ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കാനാകുവെന്നും എന്നാൽ, അന്തിമ തീരുമാനം സർക്കാറിേൻറതായിരിക്കുെമന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്വദേശികൾ തിരിച്ചെത്തി തുടങ്ങി ബംഗളൂരു: ലോക്ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന കർണാടക സ്വദേശികൾ സംസ്ഥാനത്തേക്ക് തിരികെ എത്തി തുടങ്ങി. ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കഴിഞ്ഞ 45 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് ആദ്യഘട്ടത്തിൽ സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കൂടുതലും കുടിയേറ്റ തൊഴിലാളികളാണ് മറ്റു സംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാനായി കർണാടക-ഗോവ അതിർത്തിയിലും കർണാടക-മഹാരാഷ്ട്ര അതിർത്തിയിലും വിപുലമായ ക്രമീകരണങ്ങളാണ് പൊലീസ് സജ്ജീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ മാർഗ നിർദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. അതിർത്തിയിലെത്തുന്നവർക്ക് ആരോഗ്യ പരിശോധന ഉൾപ്പെടെ നടത്താൻ സ്റ്റാളുകൾ സജ്ജീകരിച്ചതായി ബെളഗാവി എസ്.പി ലക്ഷ്മൻ നിമ്പാർഗി പറഞ്ഞു. ഒരോ പരിശോധന കേന്ദ്രത്തിലും 250 ജീവനക്കാരെ വീതം നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രാഥമിക ആരോഗ്യ പരിശോധനയും രേഖകളുടെ സൂക്ഷ്മ പരിശോധനയും നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കന്നടിഗർക്ക് സംസ്ഥാനത്തേക്കുള്ള പ്രവേശനം വേഗത്തിലാക്കും. ആരോഗ്യ പരിശോധനക്കു ശേഷം മാര്‍ഗനിര്‍ദേശ പ്രകാരം ആള്‍ക്കാരെ മൂന്നു വിഭാഗങ്ങളാക്കി തരംതിരിച്ച് സര്‍ക്കാര്‍ ക്വാറൻറീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആവശ്യമെങ്കില്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.