-പ്രത്യേക അന്തർ സംസ്ഥാന ബസ് സർവിസുകൾക്കായി ഉത്തരവിറക്കി ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും കുടുങ്ങിയവർക്കായി വാടക അടിസ്ഥാനത്തിൽ പ്രത്യേക അന്തർ സംസ്ഥാന ബസ് സർവിസുകൾ നടത്താൻ കർണാടക ആർ.ടി.സി തീരുമാനിച്ചു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. തീരുമാനം വന്നതിനെ തുടർന്ന് കർണാടക ആർ.ടി.സി ബസുകൾ വാടകക്കെടുത്ത് പാസുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടി എ.ഐ.കെ.എം.സി.സി ആരംഭിച്ചു. കേരളത്തിൻെറ പാസുള്ളവരെയാണ് വാടക ബസുകളില്‍ നാട്ടിലെത്തിക്കുക. 25 പേര്‍ക്കാണ് ഒരു ബസില്‍ യാത്രചെയ്യാനുള്ള അനുമതി. കണ്ണൂര്‍, കോഴിക്കോട്, തലശ്ശേരി, പയ്യന്നൂര്‍, വടകര എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ ഓടുക. മറ്റു പ്രദേശങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് സര്‍വിസ് നടത്തും. കഴിഞ്ഞദിവസങ്ങളില്‍ എ.ഐ.കെ.എം.സി.സി ബസുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കര്‍ണാടക ആര്‍.ടി.സി ഓപറേഷന്‍സ് വിഭാഗവുമായി ചേര്‍ന്ന് നടത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് സര്‍വിസ് നടത്താനുള്ള അനുമതി ലഭ്യമാക്കിയത്. മുത്തങ്ങ അതിർത്തി വഴിയാണ് ഈ ബസുകള്‍ സര്‍വിസ് നടത്തുക. പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സര്‍വിസ്. നാട്ടിലേക്കുള്ള യാത്രക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍നിന്ന ബസ് സര്‍വിസ് തുടങ്ങും. കെ.എസ്.ആർ.ടി.സി കൂടാതെ എൻ.ഡബ്ല്യു.കെ.ആർ.ടി.സി, എൻ.ഇ.കെ.ആർ.ടി.സി എന്നീ കോർപറേഷനുകളുടെ ബസുകളും ലഭ്യമാക്കും. കർണാടകയുടെ പാസും പോകേണ്ട സ്ഥലത്തെ പാസും ഉള്ളവർക്കാണ് ഈ സൗകര്യം ലഭിക്കുക. ദിവസവും ഒട്ടേറെപ്പേരാണ് വാഹന സൗകര്യമന്വേഷിച്ച് ബംഗളൂരു കെ.എം.സി.സിയുടെ ഹെൽപ്ഡെസ്കിലേക്ക് വിളിക്കുന്നത്. ഇവര്‍ക്ക് കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇതുവരെ ഒരുക്കിനല്‍കിയിരുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് കാറുകളുടെ വാടക നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ബസ് വാടകക്കെടുക്കുന്നതോടെ കുറഞ്ഞചെലവില്‍ യാത്ര ചെയ്യാന്‍ കഴിയും. ബസില്‍ യാത്രചെയ്യുന്നവര്‍ വാടക തുല്യമായി പങ്കിട്ടാല്‍ മതിയാകും. നിരക്ക് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എം.സി.സിയുടെ ഹെൽപ്ലൈന്‍ നമ്പറുകളുമായി ബന്ധപ്പെടാമെന്ന് സാറ്റലൈറ്റ് ഏരിയ പ്രസിഡൻറ് കെ.പി. ഷംസുദ്ദീന്‍ അറിയിച്ചു. ഹെൽപ്ലൈന്‍ നമ്പറുകള്‍: 9036162645, 9886300573, 9900873124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.