പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് അഞ്ചുതറയിൽ ഷാജിയുടെ മകൾ വീണയുടെ കരൾ മ ാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഗ്രാമം ഒന്നിക്കുന്നു.
ഗുരുതര കരൾരോഗം ബാധിച്ച ചേർ ത്തല സെൻറ് മൈക്കിൾസ് കോളജിൽ ബി.എ ഒന്നാംവർഷ വിദ്യാർഥിനി വീണയെ കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. കരൾ മാറ്റിെവച്ച് ജീവൻ നിലനിർത്താൻ 20 ലക്ഷം രൂപ വേണം. ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തുള്ളവരുടെയും കൂട്ടായ്മയിൽ പഞ്ചായത്തുതല ഫണ്ട് ശേഖരണത്തിനും തുടക്കമിടുകയാണ്.
ഈമാസം 25ന് വൈകീട്ട് നാലിന് പാണാവള്ളി കമ്യൂണിറ്റി ഹാളിൽ വീണ ഷാജി ചികിത്സസഹായ സമിതി രൂപവത്കരണം നടക്കുന്നുണ്ട്. വീണക്കായി ചികിത്സ ഫണ്ട് സ്വരൂപിക്കാൻ പൂച്ചാക്കലിലെ ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ പാണാവള്ളിയിലും സമീപ പഞ്ചായത്തുകളിലെയും പ്രധാന കവലകളിൽ കരോക്കെ ഗാനമേള സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പൂച്ചാക്കലും വടുതലയിലും സംഘടിപ്പിച്ച ഗാനമേളക്ക് ഏറെ ജനപിന്തുണ ലഭിച്ചിരുന്നു. ഏഴ് വയസ്സുള്ള ഗൗരിനന്ദ മുതൽ 70 വയസ്സുള്ളവർ വരെ ബക്കറ്റുകളുമായി കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. നാട്ടുകാരിൽനിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. വടുതല ജങ്ഷനിൽ നടത്തിയ ഗാനമേളയിലൂടെ നല്ലൊരു തുക സ്വരൂപിക്കാൻ കഴിഞ്ഞതായി ഗായകരായ അജയൻ, സുരേഷ് പൂക്കൈത എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.