‘ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള എ​ഴു​ത്തു​കാ​രു​ടെ മൗ​നം അ​പ​ക​ട​ക​രം’

കായംകുളം: ലോകത്ത് ഫാഷിസം പത്തിവിടർത്തിയാടുേമ്പാൾ എഴുത്തുകാർ മൗനം പാലിക്കുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ഇലിപ്പക്കുളം ചൂനാട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. കൂലി എഴുത്തുകാരുടെ കടന്നുവരവ് വേർതിരിവുകൾക്ക് ആക്കം കൂട്ടുന്നു. നഷ്ടമാകുന്ന നാടിെൻറ നന്മകൾ തിരികെപിടിക്കാൻ കരുത്തോടെ എഴുത്തുകാർ രംഗത്ത് വരണം. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന തലത്തിൽനിന്നും ‘മനുഷ്യൻ ഏതായാലും മതം നന്നായാൽ മതി’ എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതാണ് പുതിയ കാലത്തെ അപകടമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ബദറുൽ മുനീർ ഹുസുനുൽ ജമാൽ നാടകം ക്ഷേത്രത്തിൽ നടത്തിയിരുന്ന ഒരുകാലമുണ്ടായിരുന്നു. ഉത്സവങ്ങൾ എല്ലാവരുടേതുമായ കാലത്താണ് അത് നടത്തിയത്. കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഇങ്ങനെയൊന്ന് ആലോചിക്കാൻ പോലുമാകുന്നില്ല. തലമുറ മാറ്റത്തിെൻറ സംഘർഷാവസ്ഥ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ, പുതിയ തലമുറക്ക് ത്യാഗങ്ങളുടെ ഒാർമകളില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. രാഷ്ട്രീയം ഇല്ലാത്ത രാഷ്ട്രീയ പാർട്ടികളും മതം ഇല്ലാത്ത ആത്മീയ പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചതും കാലത്തിെൻറ അപചയത്തിന് കാരണമാണ്. സ്നേഹവും സൗഹാർദവും നഷ്ടമാകുന്ന പുതിയകാലത്ത് നന്മകൾ തിരികെപിടിക്കുന്നതിൽ എഴുത്തുകാർക്ക് വലിയ പങ്കാണ് വഹിക്കാൻ കഴിയുക. എഴുത്തുകാരായ എ.എം. മുഹമ്മദ്, രാജു വള്ളികുന്നം, താഹ കൊല്ലേത്ത്, എൻ.എസ്. പ്രകാശ്, രാജൻ കൈലാസ്, ഷാനവാസ് വള്ളികുന്നം, ഇലിപ്പക്കുളം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അനിൽ നീണ്ടകര, വള്ളികുന്നം രാജേന്ദ്രൻ, സഞ്ജയ്നാഥ്, സുമീർഖാലിദ്, കെ.കെ. രമാകാന്ത്, കെ.എസ്. ബിനുലാൽ, അഷറഫ് കോലേലിൽ, എം. പ്രസാദ്, ദിനേശൻ കോന്നിയൂർ, രാജീവ് പുരുഷോത്തമൻ, അജിത്ത്കുമാർ, ടി.ആർ. ബാബു, ഷാജി എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.