ല​ഹ​രി​വ​സ്​​തു​ക്ക​ളു​ടെ ഉ​പ​യോ​ഗം: പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

ഹരിപ്പാട്: ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഹരിപ്പാട്, കരുവാറ്റ, കായംകുളം, ഒാച്ചിറ, കരുനാഗപ്പള്ളി പ്രദേശങ്ങളിലാണ് ആലപ്പുഴ എസ്.പിയുടെ നേതൃത്വത്തിൽ ഉൗർജിത അന്വേഷണം നടക്കുന്നത്. കഴിഞ്ഞദിവസം രണ്ട് പ്ലസ് വൺ വിദ്യാർഥികളെ 300 ഗ്രാം കഞ്ചാവുമായി താമല്ലാക്കൽ ഭാഗത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോൾ സ്കൂൾ കുട്ടികൾ ഉൾപ്പെടെ കഞ്ചാവിനും മറ്റ് മയക്കുമരുന്നിനും അടിപ്പെട്ടവരും ഇതിെൻറ വിതരണക്കാരായി പ്രവർത്തിക്കുന്നതായും തെളിഞ്ഞു. സ്കൂളിലെ പെൺകുട്ടികളും ഇതിൽ ഉണ്ടെന്നാണ് സൂചന. ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിലാണ് കഞ്ചാവ് എത്തിക്കുന്നത്. പെട്ടിക്കടകൾ, മാടക്കടകൾ, തയ്യൽ കടകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന തകൃതിയായി നടക്കുന്നതെന്നും വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.