തൃക്കുന്നപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കുന്നപ്പുഴ പഞ്ചായത്ത് ഒമ്പതാം വാർഡിൽ നടപ്പാക്കുന്ന ‘ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ’ സമ്പൂർണ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡിലെ മുഴുവൻ വീടുകളിലും തെങ്ങിൻ തൈ നട്ട് പരിപാലിക്കുന്ന പദ്ധതിയാണിത്. വാർഡ് അംഗം സുധിലാൽ തൃക്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബി. അമ്മിണി പരിസ്ഥിതി ദിന സന്ദേശം നൽകി. വി.ഇ.ഒ മുഹമ്മദ് അഫാർ, ഓവർസിയർ റമീസ്, സി.ഡി.എസ് അംഗം ലില്ലി, എ.ഡി.എസ് അംഗങ്ങളായ വസുമതി, ശ്രീകല, രാജി, വത്സല, ലിസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.